ക്രിസ്റ്റ്യാനോയെ മറികടന്ന് മെസ്സി; ഒന്നാമതായി ബാഴ്സ


1 min read
Read later
Print
Share

ഇതോടെ റയല്‍ മാഡ്രിഡിനെ മറികടന്ന് ബാഴ്സ ഒന്നാമതായി

ബാഴ്‌സലോണ: ബാലണ്‍ദ്യോര്‍ സ്വന്തമാക്കിയതിന് തൊട്ടുപിറകെ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ലയണല്‍ മെസ്സി. സ്പാനിഷ് ലാ ലീഗയില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക് നേടുന്ന താരമെന്ന ബഹുമതിയാണ് മെസ്സി സ്വന്തമാക്കിയത്. യുവന്റസിലേയ്ക്ക് കൂടുമാറിയ മുന്‍ റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ റെക്കോഡാണ് മെസ്സി പഴങ്കഥയാക്കിയത്. മെസ്സിക്ക് മുപ്പത്തിയഞ്ചും ക്രിസ്റ്റിയാനോയ്ക്ക് മുപ്പത്തിനാലും ഹാട്രിക്കാണ് സ്വന്തമായുള്ളത്.

ലാ ലീഗയില്‍ റയല്‍ മയോര്‍ക്കയ്‌ക്കെതിരേയായിരുന്നു മെസ്സിയുടെ മുപ്പത്തിയഞ്ചാം ഹാട്രിക്ക്. 17, 41, 83 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍. ഈ ഹാട്രിക്കിന്റെ ബലത്തില്‍ രണ്ടിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്‌സ മയോര്‍ക്കയെ തകര്‍ത്തത്.

ബാഴ്‌സയുടെ തുടര്‍ച്ചയായ നാലാം ജയമാണിത്. ഇതോടെ റയല്‍ മാഡ്രിഡിനെ മറികടന്ന് അവര്‍ ഒന്നാമതായി. പതിനഞ്ച് കളികളില്‍ നിന്ന് 34 പോയിന്റാണ് ബാഴ്‌സയ്ക്കുള്ളത്. റയലിനും 34 പോയിന്റുണ്ടെങ്കിലും ഗോള്‍ശരാശരിയാണ് ബാഴ്‌സയ്ക്ക് തുണയായത്. എസ്പാന്യോളിനെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് റയല്‍ തോല്‍പിച്ചത്.

Content Highlights: Lionel Messi scores hat-trick as Barcelona crush Mallorca in Spanish LaLiga Football

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram