രണ്ട് ഗോളും രണ്ട് അസിസ്റ്റും; മെസ്സിയുടെ മികവില്‍ ബാഴ്‌സ ക്വാര്‍ട്ടറില്‍


1 min read
Read later
Print
Share

ലിയോണിനെ 5-1ന് തകര്‍ത്താണ് ബാഴ്‌സയുടെ മുന്നേറ്റം

നൗ ക്യാമ്പ്: ലിയോണിനെ തകര്‍ത്ത് ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍. പ്രീ ക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ ലിയോണിനെ 5-1ന് തോല്‍പ്പിച്ചാണ് ബാഴ്‌സയുടെ മുന്നേറ്റം. ഗോള്‍രഹിതമായ ആദ്യ പാദത്തിന് ശേഷമായിരുന്നു രണ്ടാം പാദത്തില്‍ ബാഴ്‌സയുടെ തിരിച്ചുവരവ്.

ഡെംബാലയെ ബെഞ്ചിലിരുത്തിയാണ് ബാഴ്‌സലോണ കളത്തിലിറങ്ങിയത്. പകരം കുട്ടിന്യോ ആദ്യ ഇലവനില്‍ ഇടംനേടി. 17-ാം മിനിറ്റില്‍ ലയണല്‍ മെസ്സിയുടെ പനേങ്ക പെനാല്‍റ്റിയിലൂടെ ബാഴ്‌സ ലീഡെടുത്തു. 31-ാം മിനിറ്റില്‍ കുട്ടിന്യോയിലൂടെ ബാഴ്‌സ ലീഡ് രണ്ടാക്കി. സുവാരസിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു കുട്ടിന്യോയുടെ ഗോള്‍.

58-ാം മിനിറ്റില്‍ ലൂക്കാസ് ടൗസാര്‍ട്ട് ലിയോണിനായി ഒരു ഗോള്‍ തിരിച്ചടിച്ചു. ഇതോടെ മത്സരം 2-1 എന്ന നിലയിലായി. എന്നാല്‍ പിന്നീട് ബാഴ്‌സയുടെ ഗോളാഘോഷമായിരുന്നു. ബാഴ്‌സ തുടര്‍ച്ചയായി മൂന്ന് ഗോളുകള്‍ നേടി.

78-ാം മിനിറ്റില്‍ ലയണല്‍ മെസ്സിയാണ് ബാഴ്‌സയുടെ മൂന്നാം ഗോള്‍ നേടിയത്. മൂന്ന് മിനിറ്റിനുള്ളില്‍ പീക്വേയും ലക്ഷ്യം കണ്ടു. മെസ്സിയുടെ അസിസ്റ്റില്‍ നിന്നായിരുന്നു പീക്വെയുടെ ഗോള്‍. അടുത്തത് പകരക്കാരനായി ഇറങ്ങിയ ഡെംബാലയുടെ ഊഴമായിരുന്നു. 86-ാം മിനിറ്റില്‍ ഡെംബാലയുടെ ആ ഗോളിന് വഴിയൊരുക്കിയതും മെസ്സിയായിരുന്നു. ഇതോടെ ബാഴ്‌സ 5-1ന്റൈ തകര്‍പ്പന്‍ വിജയവുമായി ക്വാര്‍ട്ടറിലേക്ക് മുന്നേറി. ക്വാര്‍ട്ടറില്‍ ഇടം പിടിച്ച ഏക സ്പാനിഷ് ടീമാണ് ബാഴ്‌സലോണ.

Content Highlights: Lionel Messi scored twice as Barcelona reached the Champions League quarter final

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram