ബാഴ്സലോണ: ക്ലബ്ബ് ഫുട്ബോളിലെ ഗോള്‍വേട്ടയില്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടന്ന് അര്‍ജന്റീന താരം ലയണല്‍ മെസ്സി. 695 കളിയില്‍നിന്ന് 608 ഗോളാണ് മെസ്സിയുടെ സമ്പാദ്യം. ക്രിസ്റ്റ്യാനോ വിവിധ ക്ലബ്ബുകള്‍ക്കായി 813 കളിയില്‍ നിന്ന് 606 ഗോളാണ് നേടിയത്.
സ്പാനിഷ് ലാലിഗയില്‍ റയല്‍ വല്ലാഡോളിഡിനെതിരെ നേടിയ ഇരട്ടഗോളോടെയാണ് ബാഴ്സലോണ നായകന്‍ മുന്നിലെത്തിയത്. ഒപ്പം മത്സരത്തില്‍ മെസ്സി രണ്ട് ഗോളിന് വഴിയൊരുക്കുകയും ചെയ്തിരുന്നു.
വല്ലാഡോളിഡിനെതിരെ മെസ്സിയുടെ ഒരു ഗോള്‍ ഫ്രീ കിക്കിലൂടെയായിരുന്നു. ഇതോടെ മെസ്സി അമ്പത് ഫ്രീ കിക്ക് ഗോളും പൂര്‍ത്തിയാക്കി.
Content Highlights: Lionel Messi overtakes Cristiano Ronaldo goal scoring record