മെസ്സിയുടെ ഡബിളില്‍ വീണ്ടും ബാഴ്‌സ, ഒപ്പം പിടിക്കാൻ തകര്‍പ്പന്‍ ജയത്തോടെ അത്‌ലറ്റിക്കോ


1 min read
Read later
Print
Share

അലാവെസിനെ മടക്കമില്ലാത്ത നാലു ഗോളിന് തകര്‍ത്ത അത്‌ലറ്റിക്കോ 59 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ്.

മാഡ്രിഡ്: ലയണല്‍ മെസ്സി രണ്ടാം പകുതിയില്‍ നേടിയ രണ്ട് ഗോളുകള്‍ക്ക് എസ്പാന്യോളിനെ തകര്‍ത്ത് ബാഴ്‌സലോണ സ്പാനിഷ് ലാ ലീഗയില്‍ മുന്നേറ്റം തുടരുന്നു. 71, 89 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍. ഈ ജയത്തോടെ 29 കളികളില്‍ നിന്ന് 69 പോയിന്റ് നേടിയ ബാഴ്‌സ പോയിന്റ് പട്ടികയില്‍ വ്യക്തമായ ലീഡ് തുടരുന്നു. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡിനേക്കാള്‍ പത്ത് പോയിന്റിന്റെ ലീഡുണ്ട്.

എഴുപത്തിയൊന്നാം മിനിറ്റില്‍ ബോക്‌സിന്റെ തൊട്ടുമുകളില്‍ നിന്നെടുത്ത ഫ്രീകിക്ക് വലയിലാക്കിയാണ് മെസ്സി ആദ്യമായി വല ചലിപ്പിച്ചത്. മാല്‍ക്കമിന്റെ ഒരു ക്രോസില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍. സീസണിിലെ മെസ്സിയുടെ നാല്‍പത്തിയൊന്നാം ഗോള്‍.

അലാവെസിനെ മടക്കമില്ലാത്ത നാലു ഗോളിന് തകര്‍ത്ത അത്‌ലറ്റിക്കോ 59 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. സൗള്‍ നിന്യുസ് (5'), ഡീഗോ കോസ്റ്റ (11'), ആല്‍വാരോ മൊറാട്ട (59'), തോമസ് പാര്‍ട്ടെ (84') എന്നിവരാണ് സ്‌കോറര്‍മാര്‍. 44 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് അലാവെസ്.

ലഗാനെസിനോട് മടക്കമില്ലാത്ത രണ്ട് ഗോളിന് തോറ്റെങ്കിലും ഗറ്റാഫെ റയല്‍ മാഡ്രിഡിന് പിറകില്‍ നാലാം സ്ഥാനത്ത് തുടരുകയാണ്. 46 പോയിന്റുണ്ട് അവര്‍ക്ക്. 36 പോയിന്റുള്ള ലഗാനെസ് പതിനൊന്നാം സ്ഥാനത്താണ്. തരംതാഴ്ത്തല്‍ ഭീഷണിയില്‍ കഴിയുന്ന വിയ്യറയലില്‍ വീണ്ടും തോല്‍വി ഏറ്റുവാങ്ങി. സെല്‍റ്റ വിഗോയോട് രണ്ടിനെതിരേ മൂന്ന് ഗോളിനാണ് വിയ്യറയല്‍ തോറ്റത്. 28 പോയിന്റുള്ള സെല്‍റ്റ വിഗോയും പുറത്താകല്‍ ഭീഷണിയിലാണ്. വിയ്യറയല്‍ പതിനേഴാം സ്ഥാനത്തും സെല്‍റ്റ പതിനെട്ടാം സ്ഥാനത്തുമാണ്.

Content Highlights: Lionel Messi Free Kick Goal Spanish La Liga Espanyol Athletico Real Madrid

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram