ബാഴ്‌സലോണ: ബാഴ്‌സലോണ ആരാധകരെ നിരാശയിലാക്കുന്ന വാര്‍ത്തകളാണ് നൗ ക്യാമ്പില്‍ നിന്ന് പുറത്തുവരുന്നത്. വരുന്ന ആഴ്ച നടക്കാനിരിക്കുന്ന റയല്‍ മാഡ്രിഡിനെതിരായ കോപ്പ ഡെല്‍ റേ സെമിയില്‍ മത്സരത്തില്‍ മെസ്സിയില്ലാതെയാകും ബാഴ്‌സ ഇറങ്ങുക.
വലന്‍സിയക്കെതിരായ കഴിഞ്ഞ മത്സരത്തിലേറ്റ പരിക്കാണ് മെസ്സിക്ക് വിനയായത്. മത്സരത്തിനിടെ തുടയ്ക്ക് പരിക്കേറ്റ താരം താത്കാലിക ചികിത്സ നടത്തി മത്സരം പൂര്‍ത്തിയാക്കിയിരുന്നു. വലന്‍സിയയ്ക്കെതിരായ മത്സരത്തിന് ശേഷം മുടന്തിയാണ് മെസ്സി മൈതാനം വിട്ടത്.
ഇതോടെയാണ് ബാഴ്‌സയുടെ മൈതാനത്ത് നടക്കുന്ന കോപ്പ ഡെല്‍ റേ സെമിയുടെ ആദ്യ പാദത്തില്‍ റയലിനെതിരേ മെസ്സിയെ ഇറക്കിയേക്കില്ല എന്നതിന്റെ സൂചന ബാഴ്സ കോച്ച് വാല്‍വര്‍ദേ നല്‍കി കഴിഞ്ഞു. പരിക്ക് പ്രശ്നമാകുകയാണെങ്കില്‍ പകരക്കാരനെ ഇറക്കട്ടേയെന്ന എന്ന ചോദ്യത്തോട് മെസി പ്രതികരിച്ചില്ലെന്നും വാല്‍വര്‍ദെ വ്യക്തമാക്കി. വ്യാഴാഴ്ചയാണ് കോപ്പ ഡെല്‍ റേയിലെ ആദ്യ പാദ സെമി. ഫെബ്രുവരി 27-ന് രണ്ടാം പാദം നടക്കും.
Content Highlights: lionel messi could miss this week s el clasico against real madrid