ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ റെക്കോഡുകള്‍ തിരുത്തിക്കുറിച്ച് ബാഴ്‌സലോണ സൂപ്പര്‍താരം ലയണല്‍ മെസ്സി.
കഴിഞ്ഞ ദിവസം ജിറോണ എഫ്.സിയെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചപ്പോള്‍ രണ്ടു റെക്കോഡുകള്‍ മെസ്സി സ്വന്തമാക്കി.
ജിറോണയുടെ മോന്റിലിവി സ്‌റ്റേഡിയത്തില്‍ ഗോള്‍ നേടിയതോടെ ലാ ലിഗയില്‍ 36 മൈതാനങ്ങളില്‍ ഗോള്‍ നേടിയ താരമെന്ന നേട്ടം ഇതോടെ മെസ്സി സ്വന്തമാക്കി. ഈ സ്‌റ്റേഡിയത്തിലെ മെസ്സിയുടെ ആദ്യ ഗോളായിരുന്നു ഇത്.
ഡീപോര്‍ട്ടിവോ ലാ കൊരൂണയുടെ ഹോം മൈതാനത്താണ് മെസ്സി ഏറ്റവും കൂടുതല്‍ എവേ ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. 13 ഗോളുകള്‍. ചിരവൈരികളായ റയലിന്റെ തട്ടകമായ സാന്തിയാഗോ ബെര്‍ണബ്യൂവില്‍ മെസ്സി 11 തവണ സ്‌കോര്‍ ചെയ്തിട്ടുണ്ട്.
കൂടാതെ ഏറ്റവും കൂടുതല്‍ ലാ ലിഗ വിജയങ്ങളില്‍ മെസ്സി, റയലിന്റെ ഇതിഹാസ താരം റൗള്‍ ഗോണ്‍സാലസിനെ മറികടന്നു. 437 ലാ ലിഗ മത്സരങ്ങളില്‍ നിന്ന് 328 വിജയങ്ങളാണ് മെസ്സിയുടെ പേരിലുള്ളത്. 550 മത്സരങ്ങളില്‍ നിന്ന് 327 വിജയങ്ങളിലാണ് റൗള്‍ പങ്കാളിയായിട്ടുള്ളത്. 334 വിജയങ്ങളില്‍ പങ്കാളിയായ മുന്‍ റയല്‍ ക്യാപ്റ്റന്‍ ഐക്കര്‍ കസീയസാണ് ഈ പട്ടികയില്‍ മുന്നില്‍. ഏഴു വിജയങ്ങള്‍ നേടിയാല്‍ മെസ്സിക്ക് ആ റെക്കോഡും സ്വന്തം പേരിലാക്കാം.
Content Highlights: lionel messi, la liga, barcelona