മാഡ്രിഡ്: ബാഴ്‌സലോണ വിട്ടാല്‍ ലയണല്‍ മെസ്സി ഏതു ക്ലബ്ബിലാകും കളിക്കുക? ഫുട്‌ബോള്‍ ആരാധകരില്‍ ആകാംക്ഷയുണ്ടാക്കുന്ന ചോദ്യമാണത്. ഒടുവില്‍ സൂപ്പര്‍ താരം തന്നെ ആ ചോദ്യത്തിന് ഉത്തരം നല്‍കിയിരുന്നു. അര്‍ജന്റീനന്‍ ക്ലബ്ബ് ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സില്‍ കളിക്കാനാണ് മെസ്സിക്ക് താത്പര്യം. അര്‍ജന്റീനന്‍ താരം മെസ്സി കരിയര്‍ തുടങ്ങിയത് ഈ ക്ലബ്ബില്‍ നിന്നാണ്. 1994 മുതല്‍ ആറു വര്‍ഷം മെസ്സി ന്യൂവെയ്ല്‍ ഓള്‍ഡ് ബോയ്‌സില്‍ കളിച്ചിട്ടുണ്ട്.
'ന്യൂവെല്ലിലേക്ക് തിരിച്ചുവരികയെന്നത് എന്റെ സ്വപ്‌നമാണ്. പക്ഷേ അടുത്ത കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ എന്തു സംഭവിക്കുമെന്ന് എനിക്കറിയില്ല' മെസ്സി പറയുന്നു. ബാഴ്‌സലോണയുമായുള്ള മെസ്സിയുടെ കരാര്‍ 2018ല്‍ അവസാനിക്കും. ഇതുവരെ ബാഴ്‌സയുമായി മെസ്സി പുതിയ കരാറൊന്നും ഒപ്പിട്ടിട്ടില്ല.
ന്യൂവെല്ലില്‍ കളിക്കുന്നതിനിടയിലാണ് മെസ്സി ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയില്‍ ചേരുന്നത്. അതിനുശേഷം മെസ്സി ബാഴ്‌സയുടെ താരമായി മാറുകയായിരുന്നു.
Content highlights: Lionel Messi Barcelona New Club Football La Liga