മഡ്രിഡ്: സ്പാനിഷ് ലാലിഗ ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്സലോണയെ അട്ടിമറിച്ച് ലെവന്റെ (3-1). ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ലെവന്റെ ജയം പിടിച്ചെടുത്തത്. ഏതാനും നാളുകളായി എവേ ഗ്രൗണ്ടുകളില്‍ പതറുന്ന പതിവ് ആവര്‍ത്തിക്കുകയായിരുന്നു ബാഴ്‌സ.
ആദ്യ പകുതിയില്‍ ഒരു പെനാല്‍റ്റിയിലൂടെ മെസ്സി ബാഴ്‌സയെ മുന്നിലെത്തിച്ചിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ഏഴു മിനിറ്റിനിടെ വീണ മൂന്നു ഗോളുകളാണ് ബാഴ്‌സയെ തകര്‍ത്തത്. ഹോസെ കംപാന (61), ബോറിയ മയോറാല്‍ (63), മെമഞ്ജ റഡോയ (68) എന്നിവരാണ് സ്‌കോര്‍ ചെയ്തത്.
ലീഗില്‍ 11 മത്സരങ്ങളില്‍ നിന്ന് 22 പോയന്റുമായി ബാഴ്സയാണ് മുന്നില്‍. 11 കളിയില്‍ നിന്ന് 22 പോയന്റുള്ള റയല്‍ മഡ്രിഡ് ഗോള്‍ ശരാശരിയില്‍ രണ്ടാമതായി.
Content Highlights: La Liga Title Race FC Barcelona Lose