രണ്ട് ഫ്രീകിക്കുകള്‍ ഉള്‍പ്പെടെ ഹാട്രിക്കുമായി മെസ്സി; ബാഴ്‌സയ്ക്ക് തകര്‍പ്പന്‍ ജയം


1 min read
Read later
Print
Share

12 മത്സരങ്ങളില്‍ നിന്ന് എട്ടു ജയങ്ങളോടെ 25 പോയന്റുമായി ബാഴ്‌സ വീണ്ടും ലീഗില്‍ ഒന്നാമതെത്തി

ബാഴ്‌സലോണ: മെസ്സി ഹാട്രിക്കുമായി തിളങ്ങിയ ലാ ലിഗ മത്സരത്തില്‍ സെല്‍റ്റ വിഗോയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ബാഴ്‌സലോണ.

രണ്ടു ഫ്രീ കിക്കുകള്‍ ഉള്‍പ്പെടെയായിരുന്നു മെസ്സിയുടെ ഹാട്രിക്ക്. 23-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് മെസ്സി അക്കൗണ്് തുറന്നത്. 42-ാം മിനിറ്റില്‍ ലൂക്കാസ് ഒളാസയിലൂടെ സെല്‍റ്റ ഒപ്പമെത്തി. എന്നാല്‍ ആദ്യ പകുതിയുടെ അധികസമയത്ത് ലഭിച്ച ഫ്രീകിക്ക് വലയിലെത്തിച്ച് മെസ്സി ബാഴ്‌സയ്ക്ക് ലീഡ് സമ്മാനിച്ചു.

പിന്നാലെ രണ്ടാം പകുതിയുടെ മൂന്നാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ മെസ്സി ഹാട്രിക്ക് തികച്ചു. ലാ ലിഗയില്‍ മെസ്സിയുടെ 34-ാം ഹാട്രിക്കായിരുന്നു ഇത്. 85-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌കെറ്റ്‌സ് നാലാം ഗോളോടെ ബാഴ്‌സയുടെ ഗോള്‍ പട്ടിക തികച്ചു.

12 മത്സരങ്ങളില്‍ നിന്ന് എട്ടു ജയങ്ങളോടെ 25 പോയന്റുമായി ബാഴ്‌സ വീണ്ടും ലീഗില്‍ ഒന്നാമതെത്തി. റയല്‍ മാഡ്രിഡിനും 25 പോയന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ അവര്‍ രണ്ടാമതായി.

Content Highlights: La Liga Lionel Messi Hat-Trick Puts Barcelona win

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram