അദുരിസിന്റെ കിടിലന്‍ ബൈസിക്കിള്‍ കിക്ക്; ബാഴ്‌സലോണയ്ക്ക് തോല്‍വിത്തുടക്കം


1 min read
Read later
Print
Share

മെസ്സി ഇല്ലാതെ കളത്തിലിറങ്ങിയ ബാഴ്‌സയ്ക്ക് 32-ാം മിനിറ്റില്‍ പരിക്കേറ്റ ലൂയിസ് സുവാരസിനെയും നഷ്ടമായതാണ് തിരിച്ചടിയായത്

ബില്‍ബാവോ: സ്പാനിഷ് ലീഗിലെ നിലവിലെ ജേതാക്കളായ ബാഴ്‌സലോണയ്ക്ക് പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ തോല്‍വി. അത്‌ലറ്റിക്ക് ബില്‍ബാവോയാണ് എതിരില്ലാത്ത ഒരു ഗോളിന് സ്പാനിഷ് വമ്പന്‍മാരെ തോല്‍പ്പിച്ചത്.

89-ാം മിനിറ്റില്‍ വലതുവിങ്ങില്‍ നിന്ന് കാപ്പ നീട്ടിനല്‍കിയ പന്ത് കിടിലന്‍ ബൈസിക്കിള്‍ കിക്കിലൂടെ വലയിലെത്തിച്ച അരിറ്റ്‌സ് അദുരിസാണ് ബില്‍ബാവോയുടെ വിജയശില്‍പ്പി. പകരക്കാരനായി കളത്തിലിറങ്ങി ഒരു മിനിറ്റിനുള്ളിലായിരുന്നു അദുരിസിന്റെ ഗോള്‍.

മെസ്സി ഇല്ലാതെ കളത്തിലിറങ്ങിയ ബാഴ്‌സയ്ക്ക് 32-ാം മിനിറ്റില്‍ പരിക്കേറ്റ ലൂയിസ് സുവാരസിനെയും നഷ്ടമായതാണ് തിരിച്ചടിയായത്. മുന്നേറ്റത്തില്‍ അന്റോയിന്‍ ഗ്രീസ്മാനും തിളങ്ങാനാകാതെ വന്നതോടെ ബാഴ്‌സ തോല്‍വി സമ്മതിക്കുകയായിരുന്നു. 2008-ന് ശേഷം ആദ്യമായാണ് ബാഴ്‌സലോണ ലീഗിന്റെ ആദ്യ മത്സരത്തില്‍ തോല്‍ക്കുന്നത്.

സുവാരസിന് പരിക്ക്, ബാഴ്‌സയ്ക്ക് തിരിച്ചടി

ആദ്യമത്സരത്തിലെ തോല്‍വിക്കു പിന്നാലെ ബാഴ്‌സലോണയ്ക്ക് തിരിച്ചടിയായി സൂപ്പര്‍താരം ലൂയിസ് സുവാരസിന്റെ പരിക്ക്. അത്‌ലറ്റിക്ക് ബില്‍ബാവോയ്‌ക്കെതിരായ ആദ്യ മത്സരത്തിന്റെ 32-ാം മിനിറ്റില്‍ താരം പരിക്കേറ്റ് പുറത്തായി. തുടയിലെ പേശികള്‍ക്കാണ് പരിക്കെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: La Liga champions Barcelona lose opener against Athletic Bilbao

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram