റോമ: ബാഴ്‌സലോണയുടെ ആരാധകര്‍ ഇങ്ങനെയൊരു തോല്‍വി പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. കഴിഞ്ഞ വര്‍ഷം പി.എസ്.ജിക്കെതിരെ ബാഴ്‌സ നടത്തിയ തിരിച്ചുവരവിനെ ഓര്‍മിപ്പിക്കുംവിധം ബാഴ്‌സയെ എ.എസ് റോമ അട്ടിമറിച്ചു. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ 4-1ന് തകര്‍ന്നിടത്ത് നിന്നാണ് രണ്ടാം പാദത്തില്‍ റോമ ഉയര്‍ത്തെഴുന്നേറ്റത്. എതിരില്ലാത്ത മൂന്നു ഗോളിന് ബാഴ്‌സയെ വീഴ്ത്തിയ റോമ എവേ ഗോളിന്റെ (4-4) ആനുകൂല്യത്തില്‍ സെമിഫൈനലിലേക്ക് കടന്നു.
ആറാം മിനിറ്റില്‍ ജെക്കോയാണ് റോമയുടെ പടയോട്ടത്തിന് തുടക്കം കുറിച്ചത്. ആദ്യ പാദത്തില്‍ റോമയുടെ ഏകഗോള്‍ നേടിയതും ജെക്കോയായിരുന്നു. ബാക്കി രണ്ടു ഗോളുകളും വന്നത് രണ്ടാം പകുതിയിലായിരുന്നു. 58-ാം മിനിറ്റില്‍ പിക്വെയുടെ ഫൗളിന് റഫറി പെനാല്‍റ്റി വിധിച്ചു. പെനാല്‍റ്റിയെടുത്ത ഡി റോസിക്ക് പിഴച്ചില്ല. റോമ 2-0ത്തിന് മുന്നിലെത്തി. പിന്നീട് 82-ാം മിനിറ്റില്‍ മത്സരത്തിന്റെ വിധിയെഴുതിയ മൂന്നാം ഗോളെത്തി. കോര്‍ണര്‍ കിക്കില്‍ നിന്ന് ചാട്ടുളി പോലൊ മനോലസിന്റെ ഹെഡ്ഡര്‍.
ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയൊരു ആദ്യപാദ ലീഡ് ബാഴ്‌സ കളഞ്ഞുകുളിക്കുന്നത്. 1983-84 സീസണിന് ശേഷം ആദ്യമയാണ് റോമ ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനലിലെത്തുന്നത്. മൂന്നു ഗോളില്‍ കൂടുതല്‍ ലീഡ് ആദ്യ പാദത്തില്‍ വഴങ്ങിയ ശേഷം രണ്ടാം പാദത്തില്‍ അത് മറികടക്കുന്ന ചരിത്രത്തിലെ മൂന്നാം ടീം മാത്രമാണ് റോമ. കഴിഞ്ഞ വര്‍ഷത്തെ ബാഴ്‌സ- പി.എസ്.ജി മത്സരത്തിലും 2003-04 സീസണിലെ ഡിപോര്‍ട്ടീവ- മിലാന്‍ മത്സരത്തിലുമാണ് ഇതിനു മുമ്പ് ഇത്തരം തിരിച്ചുവരവുകള്‍ കണ്ടിട്ടുള്ളത്.
2014-15 സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തിയതിനു ശേഷം ഇതുവരെ ബാഴ്‌സ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ കണ്ടില്ല. അതിനു ശേഷം മൂന്നു തവണയും ക്വാര്‍ട്ടറില്‍ തന്നെയാണ് ബാഴ്‌സ വീണത്.2015-16 സീസണില്‍ അത്‌ലറ്റിക്കോ മാഡ്രിഡാണ് ബാഴ്‌സയ്ക്ക് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്തത്. അന്ന് 3-2ന്റെ പരാജയമായിരുന്നു ബാഴ്‌സയ്ക്ക്. കഴിഞ്ഞ വര്‍ഷം കഷ്ടപ്പെട്ട് പ്രീക്വാര്‍ട്ടര്‍ കടന്ന ബാഴ്‌സ യുവന്റസിനോടാണ് ക്വാര്‍ട്ടറില്‍ വീണത്.
The goal from Manolas that sent Barça out of the Champions League is even better with Titanic. #RomaBarca#UCL#ChampionsLeaguepic.twitter.com/ypilMFVNoT
— Radiance (@tea_nBread) April 10, 2018
Content Highlights: Kostas Manolas seals historic Roma comeback to send Barcelona out Champions League