മിലാന്‍: ഇറ്റാലിയന്‍ സീരി എ ഫുട്‌ബോള്‍ കിരീടം തുടര്‍ച്ചയായ അഞ്ചാം തവണയും യുവന്റ്‌സ് സ്വന്തമാക്കി. രണ്ടാം സ്ഥാനത്തുള്ള നാപ്പോളി എ.എസ്. റോമയോട് തോറ്റതോടെയാണ്(1-0) മൂന്ന് കളി ബാക്കിനില്‍ക്കെ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് കപ്പ് സ്വന്തമായത്. 12 പോയന്റിന്റെ ലീഡാണ് ടീമിനുള്ളത്.
35 കളിയില്‍നിന്ന് യുവന്റസിന് 85 പോയന്റും നാപ്പോളിക്ക് 73 പോയന്റുമുണ്ട്. 32-ാം തവണയാണ് യുവന്റസ് കിരീടം നേടുന്നത്. ലീഗിന്റെ തുടക്കത്തില്‍ പതറിയ ടീം 10 കളിയില്‍നിന്ന് 12 പോയന്റുമായി പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ പിന്നീടുള്ള 25 കളിയില്‍ 24 എണ്ണവും ജയിച്ചാണ് ചാമ്പ്യന്‍പട്ടത്തിലേക്കെത്തിയത്.
Share this Article
Related Topics