ടുറിന്‍: അര്‍ജന്റീനയുടെ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വായ്ൻ ഇനി ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിനായി കളിക്കും. 664 കോടിയോളം രൂപക്കാണ് നാപ്പോളിയില്‍ നിന്നും ഹിഗ്വായ്‌നെ യുവന്റസ് സ്വന്തമാക്കിയത്. അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍.
ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ മൂന്നാമത്തെ ട്രാന്‍സ്ഫറാണ് ഹിഗ്വായ്ന്റേത്. റയല്‍ മാഡ്രിഡിന്റെ ഗരെത് ബെയ്‌ലും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും മാത്രമാണ് ഹിഗ്വായ്‌നേക്കാള്‍ വില കൊടുത്തു വാങ്ങിയ താരങ്ങള്‍.
2013ല്‍ റയല്‍ മാഡ്രിഡില്‍ നിന്നും 304 കോടി രൂപയ്ക്കാണ് ഹിഗ്വായ്ന്‍ നാപ്പോളിയിലെത്തിയത്. കഴിഞ്ഞ സീസണില്‍ നാപ്പോളിക്കായി 36 ഗോള്‍ നേടിയ ഹിഗ്വായ്ന്‍ സീരി എയുടെ ഗോള്‍ഡന്‍ ബൂട്ട് പുര്‌സകാരവും സ്വന്തമാക്കി. സീരി എയില്‍ നാപ്പോളി രണ്ടാം സ്ഥാനത്തുമെത്തി.
ഒരു സീരി എ സീസണില്‍ മുപ്പതിലധികം ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമാണ് ഹിഗ്വായ്ന്‍. ഇതിന് മുമ്പ് 2005-06 സീസണില്‍ ഫിയോറെന്റിനക്കായി ലൂക്കാ ടോണി 31 ഗോളുകള്‍ നേടിയിരുന്നു.