പാരീസ്: സ്പാനിഷ് കിങ്‌സ് കപ്പിലെ കിരീടധാരണത്തിനുപിന്നാലെ ബാഴ്‌സലോണയ്ക്ക് ആശ്വസകരമായ മറ്റൊരു വാര്‍ത്ത. യൂറോപ്പിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക്.
നാലാംതവണയാണ് ബാഴ്‌സലോണ താരം ഈ നേട്ടം കൈവരിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നാലുതവണ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയിട്ടുണ്ട്. സീസണില്‍ 37 ഗോളുകള്‍ മെസ്സി നേടി. ലാലിഗയിലെ ഒരു ഗോളിന് രണ്ട് പോയന്റാണുള്ളത്. മൊത്തം 74 പോയന്റ് നേടാന്‍ മെസ്സിക്കായി.
പോര്‍ച്ചുഗലിലെ സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ താരം ബസ് ദോസ്താണ് ഗോള്‍ഡന്‍ബൂട്ട് പട്ടികയില്‍ രണ്ടാമതുള്ളത്. പോര്‍ച്ചുഗീസ് പ്രീമിയര്‍ ലീഗില്‍ 34 ഗോളുകള്‍ നേടിയ താരത്തിന് 68 പോയന്റാണുള്ളത്. ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ മൂന്നാമതെത്തിയ പിയറി ഔബമേയങ് പട്ടികയില്‍ മൂന്നാമതെത്തി.
2009-10, 2011-12, 2012-13, 2016-17 സീസണുകളിലാണ് മെസ്സി ബാഴ്‌സലോണ ജേഴ്‌സിയില്‍ ഗോള്‍ഡന്‍ബൂട്ട് സ്വന്തമാക്കിയത്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മഡ്രിഡ് ജേഴ്‌സിയിലാണ് ക്രിസ്റ്റ്യാനോ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്