ബാഴ്സലോണ: സൂപ്പര്‍ താരം നെയ്മര്‍ പി.എസ്.ജിയിലേക്ക് പോയതിന്റെ രോഷം ബാഴ്‌സലോണ ആരാധകര്‍ക്ക് ഇപ്പോഴും മാറിയിട്ടില്ല. നെയ്മര്‍ ക്ലബ്ബ് വിട്ടതിന് ശേഷം ബാഴ്‌സലോണ ആദ്യമായി ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ മുഴങ്ങിയത് ബ്രസീല്‍ താരത്തിനെതിരായ ശാപവാക്കുകള്‍. നെയ്മര്‍ മരിക്കട്ടെ എന്ന് ഗാലറിയിലിരുന്ന് ഉറക്കെ വിളിച്ചു പറഞ്ഞാണ് ക്ലബ് വിട്ട താരത്തെ ബാഴ്സ ആരാധകര്‍ ഓര്‍ത്തത്.
വിമാനദുരന്തത്തില്‍ 19 കളിക്കാരെ നഷ്ടമായ ബ്രസീലിയന്‍ ഫുട്ബോള്‍ ടീം ഷാപ്പെക്കോന്‍സിനെതിരായ ചാരിറ്റി മത്സരത്തിലായിരുന്നു ആരാധകരുടെ രോഷപ്രകടനം. മത്സരത്തില്‍ ബാഴ്‌സലോണ എതിരില്ലാത്ത അഞ്ചു ഗോളിന് വിജയിച്ചു. എന്നാല്‍ ബാഴ്‌സലോണയുടെ ആരാധകരുടെ പെരുമാറ്റത്തില്‍ ഫുട്‌ബോള്‍ ലോകം തൃപ്തരല്ല.
ഒരു താരം ക്ലബ് വിടുമ്പോള്‍ കാണിക്കേണ്ട സാമാന്യ മാന്യതപോലും ബാഴ്സലോണ ആരാധകര്‍ കാണിച്ചില്ലെന്നാണ് എല്ലാവരുടെയും പരാതി. നേരത്തെ നെയ്മറെ ചാരനെന്നും ഒറ്റുകാരനെന്നാല്ലാം വിശേഷിപ്പിച്ച് ബാഴ്സലോണ തെരുവുകളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ഷാപ്പെക്കോയന്‍സ് ടീമിനെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ഫണ്ടുശേഖരണത്തിനായാണ് ബാഴ്സ സൗഹൃദമത്സരം സംഘടിപ്പിച്ചത്. മത്സരം കാണാന്‍ 65,000 പേര്‍ ന്യൂകാമ്പ് സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. ദുരന്തത്തില്‍ രക്ഷപ്പെട്ട മൂന്നു കളിക്കാരില്‍ അലന്‍ റഷല്‍ മത്സരിക്കാനിറങ്ങി. മറ്റു രണ്ടു താരങ്ങളില്‍ കാലുകള്‍ മുറിച്ചുനീക്കേണ്ടിവന്ന ജാക്സണ്‍ ഫോള്‍മാനും നീറ്റോയുമാണ് മത്സരത്തിന്റെ കിക്കോഫ് നടത്തിയത്. കിക്കോഫിനായി ക്ഷണിച്ചപ്പോള്‍ ഇരുവരും പൊട്ടിക്കരഞ്ഞു.
സൗഹൃദമത്സരമാണെങ്കിലും ഗൗരവം വിട്ടുകളയാന്‍ ഒരുക്കമായിരുന്നില്ല. ജെറാര്‍ഡ് ഡ്യുലോഫു, സെര്‍ജിയോ ബുസ്‌കെറ്റ്സ്, മെസ്സി, ലൂയി സുവാരസ്, ഡെനിസ് സുവാരെസ് എന്നിവര്‍ ബാഴ്സയ്ക്കുവേണ്ടി ഗോളടിച്ചു. ബാഴ്സയ്ക്കുകിട്ടിയ പെനാല്‍ട്ടി രക്ഷപ്പെടുത്തി ഷാപ്പെക്കോയെന്‍സ് ഗോളി ആര്‍തര്‍ മൊറെയ്സ് പ്രതിഭാത്തിളക്കം കാട്ടി. പാക്കോ അല്‍ക്കാസറിന്റെ ഷോട്ടാണ് മൊറെയ്സ് തടഞ്ഞത്.
That's a shame ..
barca fans chanting 'neymar die' in spanish during FCB vs Chapecoense game#Barcelona#Neymar#Chapecoensepic.twitter.com/4QgjlYUzob
— Neymar10-PSG (@Neymar10PSG10) August 7, 2017