ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തന്‍മാര്‍ തമ്മിലുള്ള മത്സരത്തില്‍ സമനില. ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള മത്സരമാണ് സമനിലയില്‍ പിരിഞ്ഞത്. എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന കളിയുടെ 51-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. ജെയിംസ് മില്‍നര്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ലിവര്‍പൂളിനെ മുന്നിലെത്തിക്കുകയായിരുന്നു. എന്നാല്‍ 69-ാം മിനിറ്റില്‍ കെവിന്‍ ടു ബ്രെയ്‌നയുടെ പാസ് വലയിലെത്തിച്ച് സെര്‍ജിയോ അഗ്യൂറോ സിറ്റിയുടെ സമനില ഗോള്‍ നേടി.
അതേ സമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മിഡില്‍സ്ബറോയെ 3-1ന് പരാജയപ്പെടുത്തി ലീഗില്‍ അഞ്ചാമതെത്തി. 30-ാം മിനിറ്റില്‍ മാറോണ്‍ ഫെല്ലെയ്‌നിയുടെ ഗോളില്‍ മുന്നിലെത്തിയ യുണൈറ്റഡ് രണ്ടാം പകുതിയില്‍ ലിംഗാര്‍ഡിന്റെ ഗോളിലൂടെ ലീഡ് രണ്ടാക്കി. ലോങ് റേഞ്ചില്‍ നിന്നായിരുന്നു ലിംഗാര്‍ഡിന്റെ ഗോള്‍. 77-ാം മിനിറ്റില്‍ ഗെസ്റ്റഡി മിഡില്‍സ്ബറോക്കായി ഒരു ഗോള്‍ തിരിച്ചടിച്ചു. പിന്നീട് ഇഞ്ചുറി ടൈമില്‍ അന്റോണിയ വലന്‍സിയയുടെ ഗോളിലൂടെ യുണൈറ്റഡ് വിജയമുറപ്പിച്ചു. പ്രീമിയര്‍ ലീഗില്‍ 600ാം ജയം എന്ന നേട്ടവും ഈ വിജയത്തോടെ യുണൈറ്റഡ് സ്വന്തമാക്കി.
ലീഗില്‍ ചെല്‍സി ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 57 പോയിന്റുള്ള സിറ്റി മൂന്നാമതും 56 പോയിന്റുള്ള ലിവര്‍പൂള്‍ നാലാമതുമാണ്. 59 പോയിന്റുള്ള ടോട്ടനമാണ് രണ്ടാമത്.
Share this Article
Related Topics