സിറ്റിയെ തുരത്തി ചെല്‍സി; സലയുടെ ഹാട്രികില്‍ ലിവര്‍പൂളിന് വിജയം


1 min read
Read later
Print
Share

ഫുള്‍ഹാമിനെ 4-1ന് യുണൈറ്റഡ് പരാജയപ്പെടുത്തിയപ്പോള്‍ ഹഡേഴ്‌സ്ഫീല്‍ഡിനെ ഒരൊറ്റ ഗോളിന് ആ്‌സണല്‍ തോല്‍പ്പിച്ചു.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ആഴ്‌സണലിനും ചെല്‍സിക്കും വിജയം. മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളിന് ചെല്‍സി തുരത്തിയപ്പോള്‍ ബൗണ്‍മൗത്തിനെ നാല് ഗോളിനാണ് ലിവര്‍പൂള്‍ തകര്‍ത്തത്. ഫുള്‍ഹാമിനെ 4-1ന് യുണൈറ്റഡ് പരാജയപ്പെടുത്തിയപ്പോള്‍ ഹഡേഴ്‌സ്ഫീല്‍ഡിനെ ഒരൊറ്റ ഗോളിന് ആ്‌സണല്‍ തോല്‍പ്പിച്ചു.

സിറ്റിയുടെ വിജയക്കുതിപ്പിനാണ് ചെല്‍സി സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ തിരശ്ശീലയിട്ടത്. എന്‍ഗോളോ കാന്റെ, ഡേവിഡ് ലൂയിസ് എന്നിവരാണ് ചെല്‍സിയുടെ ഗോളുകള്‍ നേടിയത്. തോല്‍വിയോടെ സിറ്റി ലീഗില്‍ ലിവര്‍പൂളിന്റെ പിറകിലായി. ചെല്‍സി നാലാം സ്ഥാനത്താണ്.

ടോറെയ്‌രയുടെ വിസ്മയഗോളാണ് ആഴ്‌സണലിന് വിജയമൊരുക്കിയത്. 83-ാം മിനിറ്റില്‍ ഒരു ഓവര്‍ഹെഡ് കിക്കിലൂടെയായിരുന്നു ടോറെയ്‌രയുടെ വിസ്മയഗോള്‍. വിജയത്തോടെ ആഴ്‌സണല്‍ അഞ്ചാം സ്ഥാനത്താണ്.

ഓള്‍ഡ് ട്രാഫോഡില്‍ കരുത്തിനൊത്ത പ്രകടനം പുറത്തെടുത്ത യുണൈറ്റഡ് നാല് മത്സരങ്ങള്‍ക്ക് ശേഷം വിജയം കണ്ടു. ആഷ്‌ലി യങ്, ജുവാന്‍ മാട്ട, റൊമേലു ലുക്കാക്കു, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് എന്നിവരാണ് യുണൈറ്റഡിനായി ലക്ഷ്യം കണ്ടത്. കമാറയുടെ വകയായിരുന്നു ഫുള്‍ഹാമിന്റെ ഗോള്‍.

സൂപ്പര്‍ താരം മുഹമ്മദ് സലയുടെ ഹാട്രിക് ഗോള്‍ മികവില്‍ ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിന്റെ തലപ്പത്തെത്തി. ശനിയാഴ്ച വൈകീട്ട് നടന്ന മത്സരത്തില്‍ ബേണ്‍മത്തിനെ (4-0) തകര്‍ത്തതോടെ മാഞ്ചെസ്റ്റര്‍ സിറ്റിയെ മറികടന്ന ചെമ്പട മുന്നിലെത്തി. 25, 48, 77 മിനിറ്റുകളിലായിരുന്നു സലയുടെ ഗോളുകള്‍. സ്റ്റീവ് കുക്കിന്റെ (68) സെല്‍ഫ്ഗോളും ലിവര്‍പൂള്‍ പട്ടികയിലുണ്ട്.

ഇതോടെ പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി ഏറ്റവും വേഗം 40 ഗോള്‍ തികയ്ക്കുന്ന താരമായി സല. ചാമ്പ്യന്‍സ് ലീഗില്‍ ചൊവ്വാഴ്ച നാപ്പോളിയെ നേരിടുന്ന ലിവര്‍പൂളിന് ഈ ജയം ആത്മവിശ്വാസം പകരും. ചൊവ്വാഴ്ച ജയിച്ചില്ലെങ്കില്‍ ലിവര്‍പൂള്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവും. 16 കളിയില്‍ ലിവര്‍പൂളിന് 42 പോയന്റായി. രണ്ടാമതുള്ള സിറ്റിക്ക് 15 മത്സരങ്ങളില്‍ 41 പോയന്റുണ്ട്.

Content Higlights: EPL 2018 Chelsea Manchester United Liverpool Chelsea Mohamed Salah

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram