ഡച്ച് ഫുട്‌ബോള്‍ താരം വെസ്ലി സ്നൈഡര്‍ വിരമിച്ചു


1 min read
Read later
Print
Share

നെതര്‍ലന്‍ഡ്‌സിനായി 134 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ സ്‌നൈഡര്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച ഡച്ച് താരമാണ്

ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡ്‌സിന്റെ ഇതിഹാസ താരങ്ങളിലൊരാളായ വെസ്ലി സ്നൈഡര്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയറിനോടും വിടപറഞ്ഞു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇദ്ദേഹം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നു.

17 വര്‍ഷത്തോളം നീണ്ട കരിയറിനാണ് ഇതോടെ അവസാനമായിരിക്കുന്നത്. കരിയറില്‍ അയാക്സ്, റയല്‍ മാഡ്രിഡ്, ഇന്റര്‍ മിലാന്‍, ഗലാറ്റെസറെ, നീസ് എന്നീ ക്ലബ്ബുകള്‍ക്കായി കളിച്ച താരം 2010 ലോകകപ്പ് ഫൈനലിലെത്തിയ നെതര്‍ലന്‍ഡ്‌സ് ടീമിലും അംഗമായിരുന്നു.

അന്ന് ടീമിന് ഫൈനല്‍ ബര്‍ത്ത് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് സ്‌നൈഡര്‍. ഫൈനലില്‍ സ്‌പെയിനിനോട് തോറ്റെങ്കിലും ടൂര്‍ണമെന്റിലെ മികച്ച രണ്ടാമത്തെ താരത്തിനുള്ള സില്‍വര്‍ ബോള്‍ സ്‌നൈഡര്‍ക്കായിരുന്നു. നെതര്‍ലന്‍ഡ്‌സിനായി 134 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ സ്‌നൈഡര്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച ഡച്ച് താരമാണ്.

ലോകത്തിലെ മികച്ച മധ്യനിര താരങ്ങളില്‍ ഒരാളായി കരുതപ്പെടുന്ന സ്‌നൈഡര്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഖത്തര്‍ ക്ലബ്ബായ അല്‍ ഖരാഫയില്‍ കളിച്ചുവരികയായിരുന്നു. കഴിഞ്ഞ ജൂലായില്‍ ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കുകയും ചെയ്തു.

അയാക്‌സിന്റെ യൂത്ത് അക്കാദമിയിലൂടെയാണ് സ്‌നൈഡര്‍ സജീവ ഫുട്‌ബോളിലേക്കു വരുന്നത്. 2002-ല്‍ അയാക്‌സിന്റെ സീനിയര്‍ ടീമില്‍ അരങ്ങേറി. ക്ലബ് കരിയറിലെ 405 മത്സരങ്ങളില്‍ നിന്ന് 117 ഗോളുകള്‍ നേടിയിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗ്, ലാ ലിഗ, സീരി എ കിരീടങ്ങളും നേടിയിട്ടുണ്ട്.

Content Highlights: Dutch Hero Wesley Sneijder Announces Retirement from Football

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram