കൊല്‍ക്കത്ത: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വീണ്ടും കൊല്‍ക്കത്തയിലെത്തുന്നു. ഇന്ത്യ വേദിയാകുന്ന അണ്ടര്‍-17 ലോകകപ്പിനോടനുബന്ധിച്ച് കൊല്‍ക്കത്ത സന്ദര്‍ശിക്കുന്ന മറഡോണ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയെയും സന്ദര്‍ശിക്കും. ഗാംഗുലിയെ വെറുതെ കണ്ടുമടങ്ങനാല്ല മറഡോണയുടെ ഇത്തവണത്തെ വരവ്. ദാദയോടൊപ്പെം പന്തു തട്ടാന്‍ കൂടിയാണ്.
സെപ്റ്റംബര്‍ 18 മുതല്‍ 20 വരെ കൊല്‍ക്കത്തയിലുണ്ടാകുന്ന മറഡോണ ഡീഗോ-ദാദ എന്നു പേരിട്ടിരിക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിന്റെ ഭാഗമാകും. ഗാംഗുലിയുടെയും മറഡോണയുടെയും ടീമുകളാണ് ഗ്രൗണ്ടില്‍ ഏറ്റുമുട്ടുക. തന്റെ കൊല്‍ക്കത്ത സന്ദര്‍ശനത്തിന് 100 ദിവസം മാത്രമാണ് ബാക്കിയുള്ളതെന്നും കൊല്‍ക്കത്തയുടെ രാജകുമാരനായ ദാദയെ കാണാന്‍ കാത്തിരിക്കുകയാണെന്നും തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ മറഡോണ കുറിച്ചു.
കൊളംബിയയുടെ ഇതിഹാസ താരം കാര്‍ലോസ് വാല്‍ഡെറാമയും മറഡോണയ്‌ക്കൊപ്പമുണ്ടാകുമെന്നാണ് സൂചന. ഇന്ത്യന്‍ ഫുട്‌ബോള്‍-ക്രിക്കറ്റ് താരങ്ങളും ബോളിവുഡിലെ യും ടോളിവുഡിലെയും താരങ്ങളും മത്സരത്തിന്റെ ഭാഗമാകും.
''ബൈച്ചുങ് ബൂട്ടിയ, ജോസ് ബരേറ്റൊ, ജോ പോള്‍ അഞ്ചേരി, ഐ.എം വിജയന്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ക്രിക്കറ്റില്‍ നിന്ന് മനോജ് തിവാരി.ും ദീപ് ദാസ് ഗുപ്തയുമുണ്ടാകും. രണ്‍വീര്‍ സിങ്ങുമായി ഞങ്ങള്‍ ചര്‍ച്ച നടത്തുന്നുണ്ട്'' പരിപാടിയുടെ സംഘാടകന്‍ സതാദ്രു ദത്ത പറഞ്ഞു.