കൊല്‍ക്കത്ത: ഡീഗോ മാറഡോണയെ ഫുട്‌ബോള്‍ ദൈവമെന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ആ പേരില്‍ തന്നെ വിളിക്കരുതെന്ന് മാറഡോണ തന്നെ ആവശ്യപ്പെട്ടിരിക്കുകയാണ്. കൊല്‍ക്കത്തയില്‍ സന്ദര്‍ശനത്തിനിടെയാണ് മാറഡോണയുടെ പ്രതികരണം. പരിഭാഷകര്‍ മുഖേനയാണ് കൊല്‍ക്കത്തയെ മറഡോണ അഭിസംബോധന ചെയ്തത്.
പന്ത്രണ്ടടി ഉയരമുള്ള തന്റെ പ്രതിമ അനാവരണം ചെയ്ത താരം കാന്‍സര്‍ രോഗികള്‍ക്കു ചികില്‍സാസഹായവും പുതിയ ആംബുലന്‍സും ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. നഗരത്തിലെ പാര്‍ക്കില്‍ സ്ഥാപിക്കുന്ന പ്രതിമയുടെ രൂപകല്‍പന മാറഡോണ 1986ലെ ലോകകപ്പ് കിരീടമുയര്‍ത്തി നില്‍ക്കുന്ന തരത്തിലാണ്.
പുതിയ കാമുകിയുമൊത്തായിരുന്നു മാറഡോണയുടെ കൊല്‍ക്കത്ത സന്ദര്‍ശനം. കൊല്‍ക്കത്ത തന്റെ പ്രിയപ്പെട്ട നഗരമാണെന്നും അവിടെ തന്റെ പ്രതിമയുള്ളത് സ്‌നേഹസ്മാരകമായിട്ടാണ് കാണുന്നതെന്നും മാറഡോണ വ്യക്തമാക്കി. നേരത്തെ 2008ലും മാറഡോണ കൊല്‍ക്കത്തയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.