ദയവ്ചെയ്ത് ലിവര്‍പൂളിനെ തോല്‍പ്പിക്കണം: സിദാനോട് അഭ്യര്‍ഥനയുമായി ബെക്കാം


1 min read
Read later
Print
Share

ശനിയാഴ്ച്ച നടക്കുന്ന ഫൈനലില്‍ വിജയിക്കുകയാണെങ്കില്‍ സിദാന്റെ പരിശീലനത്തിന് കീഴില്‍ റയലിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ യൂറോപ്യന്‍ കിരീടമാകുമിത്

കീവ്: ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെ പരാജയപ്പെടുത്തണമെന്ന് റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദിന്‍ സിദാനോട് അഭ്യര്‍ഥിച്ച് മുന്‍ സഹതാരവും ഇംഗ്ലീഷ് മിഡ്ഫീല്‍ഡറുമായിരുന്ന ഡേവിഡ് ബെക്കാം.

വിജയങ്ങള്‍ കൈവരിച്ച കളിക്കാരനായിരുന്നു സിസു, ഇപ്പോള്‍ വിജയങ്ങള്‍ സ്വന്തമാക്കികൊണ്ടിരിക്കുന്ന ബിഗ് ബോസും, ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയലിന് നല്ലതുവരട്ടെ. ദയവ്ചെയ്ത് ലിവര്‍പൂളിനെ പരാജയപ്പെടുത്തണം- ബെക്കാം പറഞ്ഞു.

ശനിയാഴ്ച്ച നടക്കുന്ന ഫൈനലില്‍ വിജയിക്കുകയാണെങ്കില്‍ സിദാന്റെ പരിശീലനത്തിന് കീഴില്‍ റയലിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ യൂറോപ്യന്‍ കിരീടമാകും ഇത്. കാര്‍ലോ അന്‍സെലോട്ടിയുടെയും ബോബ് പെയ്സ്ലിയുടെയും നേട്ടത്തിനൊപ്പമെത്താനും സിദാനാകും. ആറാം കിരീടം ലക്ഷ്യമിട്ടാണ് ലിവര്‍പൂളിന്റെ വരവ്.

Content Highkights: David Beckham begs Real Madrid manager Zinedine Zidane to beat Liverpool

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram