ടൂറിന്‍: സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസില്‍ ചേര്‍ന്ന സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പുതിയ ശമ്പള കണക്കുകള്‍ പുറത്ത്.
ഇറ്റാലിയന്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ വാര്‍ഷിക ശമ്പളം ലഭിക്കുന്ന താരങ്ങളുടെ കണക്ക് പുറത്ത് വന്നതിനൊപ്പമാണ് റൊണാള്‍ഡോയുടെ ശമ്പളവും പുറത്തുവിട്ടത്.
പ്രതീക്ഷിച്ച പോലെ തന്നെ റൊണാള്‍യാണ് പട്ടികയില്‍ മുന്നില്‍. എന്നാല്‍ ഫുട്‌ബോള്‍ ലോകം ഞെട്ടിയത് അക്കാര്യത്തിലല്ല. പട്ടികയില്‍ രണ്ടാമതുള്ള താരത്തിന് ലഭിക്കുന്നതിന്റെ മൂന്നിരട്ടിയോളം അധിക തുകയാണ് റൊണാള്‍ഡോയ്ക്ക് ലഭിക്കുന്നത്.
നികുതി ഒഴിവാക്കിനിര്‍ത്തിയാല്‍ ഏകദേശം 31 ദശലക്ഷം യൂറോ (ഏകദേശം 257.3 കോടി രൂപ) ആണ് റൊണാള്‍ഡോയുടെ വാര്‍ഷിക ശമ്പളം. അതായത് ആഴ്ചയില്‍ 4.4 കോടിയോളം രൂപ. 105 മില്യന്‍ യൂറോ (ഏകദേശം 845 കോടി രൂപ) യ്ക്കാണ് യുവെന്റസ് റൊണാള്‍ഡോയെ റയലില്‍ നിന്ന് ടൂറിനില്‍ എത്തിച്ചത്.
പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് എസി മിലാന്‍ താരം ഗോണ്‍സാലോ ഹിഗ്വെയിനാണ്. 9.5 മില്ല്യന്‍ യൂറോയാണ് (78.85 കോടി രൂപ) ഹിഗ്വെയ്ന്റെ വാര്‍ഷിക ശമ്പളം. അതായത് ഒന്നാം സ്ഥാനത്തേക്കുള്ള റൊണാള്‍ഡോയേക്കാള്‍ മൂന്നിലൊന്നിന്റെ കുറവ്.
നികുതി ഒഴിവാക്കി ഇറ്റാലിയന്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍...
1. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ-31.5 മില്ല്യന്‍ യൂറോ (യുവന്റസ്)
2. ഹിഗ്വെയിന്‍-9.5 മില്ല്യന്‍ യൂറോ (എസി മിലാന്‍)
3. പൗളോ ഡിബാല-7 മില്ല്യന്‍ യൂറോ (യുവന്റസ്)
4. മിറാലെം ജനിച്ച്-6.5 മില്ല്യന്‍ യൂറോ (യുവന്റസ്)
5. ഡഗ്ലസ്സ് കോസ്റ്റ-6 മില്ല്യന്‍ യൂറോ (യുവന്റസ്)
6. ജിയാന്‍ലൂജി ഡൊണ്ണരുമ്മാ-6 മില്ല്യന്‍ യൂറോ (എസി മിലാന്‍)
7. ലിയോനാര്‍ഡോ ബൊനൂച്ചി-5.5 മില്ല്യന്‍ യൂറോ (യുവെന്റസ്)
8. എമ്രെ കാന്‍-5 മില്ല്യന്‍ യൂറോ (യുവെന്റസ്)
Content Highlights: cristiano ronaldo's juventus salary revealed