ഒടുവില്‍ മെസ്സിയും സമ്മതിച്ചു, അത് ക്രിസ്റ്റ്യാനോയുടെ മാന്ത്രിക രാത്രിയായിരുന്നു


1 min read
Read later
Print
Share

ഫുട്‌ബോള്‍ കളത്തില്‍ പരസ്പരം മത്സരിക്കുന്നവരാണ് ഇരുവരുമെങ്കിലും കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ പുറത്തെടുത്ത തകര്‍പ്പന്‍ കളി തന്നെ ഞെട്ടിച്ചുവെന്ന് പറഞ്ഞിരിക്കുകയാണ് മെസ്സി.

ബാഴ്സലോണ: ആദ്യം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്ക്, പിന്നാലെ ഇരട്ട ഗോളുമായി മെസ്സി, കഴിഞ്ഞ ദിവസങ്ങളില്‍ ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലാക്കുന്ന പ്രകടനം കാഴ്ചവെക്കുകയാണ് രണ്ട് സൂപ്പര്‍താരങ്ങളും. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെയായിരുന്നു റൊണാള്‍ഡോയുടെ ഹാട്രിക്ക് എങ്കില്‍ ലിയോണിനെതിരെയായിരുന്നു മെസ്സിയുടെ മിന്നുന്ന പ്രകടനം.

ഫുട്‌ബോള്‍ കളത്തില്‍ പരസ്പരം മത്സരിക്കുന്നവരാണ് ഇരുവരുമെങ്കിലും കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ പുറത്തെടുത്ത തകര്‍പ്പന്‍ കളി തന്നെ ഞെട്ടിച്ചുവെന്ന് പറഞ്ഞിരിക്കുകയാണ് മെസ്സി. ലിയോണിനെതിരായ വിജയത്തിനു ശേഷമായിരുന്നു മെസ്സിയുടെ പ്രതികരണം. ലിയോണിനെ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് മറികടന്നാണ് ബാഴ്സലോണ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. മത്സരത്തില്‍ മെസ്സി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു. രണ്ട് ഗോളും രണ്ട് അസിസ്റ്റുമായി ടീമിന്റെ വിജയത്തില്‍ പ്രധാന പങ്കാളിയാവുകയായിരുന്നു മെസ്സി.

ക്രിസ്റ്റ്യാനോയും യുവെന്റസും മനോഹരമായാണ് അത്ലറ്റികോ മാഡ്രിഡിനെതിരേ കളിച്ചതെന്ന് മെസ്സി പറഞ്ഞു. '' മനോഹരമായിട്ടാണ് ക്രിസ്റ്റ്യാനോയും യുവെന്റസും അത്ലറ്റികോ മാഡ്രിഡിനെതിരേ കളിച്ചത്. ഞാന്‍ അങ്ങനെ ഒന്ന് ചിന്തിച്ചുപോലുമില്ല. കാരണം അത്ലറ്റികോ അത്രത്തോളം ശക്തരായിരുന്നു. എന്നാല്‍ യുവെന്റസ് ആ സാഹചര്യത്തെ മറികടന്നു. ക്രിസ്റ്റ്യാനോയുടേത് ഒരു മാന്ത്രിക പ്രകടനം തന്നെയായിരുന്നു'' - മെസ്സി വ്യക്തമാക്കി.

ചാമ്പ്യന്‍സ് ലീഗിലെ എതിരാളികളെ കുറിച്ചും മെസ്സി പ്രതികരിച്ചു. ചാമ്പ്യന്‍സ് ലീഗിലെ എല്ലാ എതിരാളികളും വെല്ലുവിളി തന്നെയാണ്. മാഞ്ചെസ്റ്റര്‍ സിറ്റി, യുവെന്റസ്, അയാക്സ് എന്നീ ടീമുകള്‍ മികച്ചവയാണ്. കാര്യങ്ങള്‍ സങ്കീര്‍ണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: cristiano had a magical night lionel messi hails ronaldo

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram