ബൊക്ക ജൂനിയേഴ്‌സ് വീണു; ലാറ്റിനമേരിക്കയില്‍ റിവര്‍ പ്ലേറ്റ് രാജാക്കന്‍മാര്‍


1 min read
Read later
Print
Share

സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന രണ്ടാംപാദ മത്സരത്തില്‍ 3-1നായിരുന്നു റിവര്‍ പ്ലേറ്റിന്റെ വിജയം

സാന്റിയാഗോ ബെര്‍ണാബ്യു: നൂറ്റാണ്ടിന്റെ ലാറ്റിനമേരിക്കന്‍ പോരാട്ടമായി വിശേഷിപ്പിക്കുന്ന കോപ്പ ലിബര്‍ട്ടഡോറസ് കപ്പില്‍ റിവര്‍ പ്ലേറ്റ് ചാമ്പ്യന്‍മാര്‍. ബദ്ധവൈരികളായ ബൊക്ക ജൂനിയേഴ്‌സിനെ ഇരുപാദങ്ങളിലുമായി 5-3ന തോല്‍പ്പിച്ചാണ് റിവര്‍ പ്ലേറ്റ് കിരീടം നേടിയത്.

സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന രണ്ടാംപാദ മത്സരത്തില്‍ 3-1നായിരുന്നു റിവര്‍ പ്ലേറ്റിന്റെ വിജയം. മത്സരത്തിന്റെ ഗതിക്ക് വിപരീതമായി 44-ാം മിനിറ്റില്‍ ബെനെഡെറ്റയിലൂടെ ബൊക്ക ലീഡെടുത്തു. എന്നാല്‍ 68-ാം മിനിറ്റില്‍ പ്രാറ്റോയിലൂടെ റിവര്‍ പ്ലേറ്റ് ഒപ്പം പിടിച്ചു.

ഇഞ്ചുറി ടൈമില്‍ മത്സരം കൂടുതല്‍ നാടകീയമായി. 92-ാം മിനിറ്റില്‍ ബൊക്ക താരം ബാറോയിസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. എണ്ണം പത്ത് പേരിലേക്ക് ചുരുങ്ങിയതോടെ ബൊക്ക കൂടുതല്‍ പരുങ്ങലിലായി. ഇതു മുതലെടുത്ത റിവര്‍ പ്ലേറ്റ് 109-ാം മിനിറ്റില്‍ ക്വിന്റെറോയിലൂടെ ലീഡെടുത്തു. തുടര്‍ന്ന് എക്‌സ്ട്രാ ടൈമിന്റെ ഇഞ്ചുറി ടൈമില്‍ റിവര്‍ പ്ലേറ്റ് മൂന്നാം ഗോളും നേടി. ഗോണ്‍സാലോ നിക്കോളാസ് മാര്‍ട്ടിനെസ് ആയിരുന്നു ഗോള്‍ സ്‌കോറര്‍.

ബൊക്ക ജൂനിയേഴ്സിന്റെ ഗ്രൗണ്ടില്‍ നടന്ന ആദ്യപാദത്തില്‍ ഇരുടീമുകളും 2-2ന് സമനിലയില്‍ പിരിഞ്ഞിരുന്നു. വിജയത്തോടെ യു.എ.ഇയില്‍ നടക്കുന്ന ക്ലബ്ബ് ലോകകപ്പിന് റിവര്‍പ്ലേറ്റ് യോഗ്യത നേടി.

Content Highlights: Copa Libertadores River Plate snatch glory over Boca Juniors in Madrid

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram