'മെസ്സിയുടെ മൂക്കില്‍ അറിയാതെ ഇടിച്ചതാണ്'- സ്മാളിങ്


1 min read
Read later
Print
Share

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യപാദത്തിലാണ് ബാഴ്സലോണയുടെ സൂപ്പര്‍താരമായ മെസ്സിയ്ക്ക് പരിക്കേറ്റത്.

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ തന്റെ കൈതട്ടി ലയണല്‍ മെസ്സിയുടെ മൂക്ക് മുറിഞ്ഞത് യാദൃച്ഛികമായി സംഭവിച്ചതെന്ന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഡിഫന്‍ഡര്‍ ക്രിസ് സ്മാളിങ്.

''മനപ്പൂര്‍വം ചെയ്തതല്ല. അത് മെസ്സിക്കും മനസ്സിലായിട്ടുണ്ട്. മത്സരശേഷം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നു. സൗഹൃദത്തോടെ ഹസ്തദാനം ചെയ്താണ് പിരിഞ്ഞത്''- സ്മാളിങ് പറഞ്ഞു.

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യപാദത്തിലാണ് ബാഴ്‌സലോണയുടെ സൂപ്പര്‍താരമായ മെസ്സിയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് മൂക്കില്‍ നിന്ന് ചോരയൊലിച്ചു. പ്രഥമശുശ്രൂഷയ്ക്ക് ശേഷം മെസ്സി കളിതുടര്‍ന്നു. യുണൈറ്റഡ് താരത്തിന്റെ സെല്‍ഫ്‌ഗോളില്‍ ബാഴ്‌സ ജയിച്ച മത്സരത്തില്‍ മെസ്സിക്ക് അധികം തിളങ്ങാനായില്ല.

Content Highlights: Chris Smalling reveals what Lionel Messi said after collision during Barcelona win

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ഫ്രാന്‍സ് ഒന്നാമത്, ഇന്ത്യക്കും നേട്ടം; അര്‍ജന്റീനയും ജര്‍മനിയും പത്തിന് പുറത്ത്

Aug 16, 2018


mathrubhumi

'കലിപ്പടക്കണം, കപ്പടിക്കണം' മരണമാസ്സ് തീം സോങ്ങുമായി ബ്ലാസ്‌റ്റേഴ്‌സ്

Oct 25, 2017


mathrubhumi

1 min

'ക്രിസ്റ്റ്യാനോയുടെ വിടവ്‌ റയലിന് നികത്താനായിട്ടില്ല, സൂര്യനെ വിരലുകൊണ്ട് മറയ്ക്കാനാകില്ല'

Oct 3, 2018