സൗദിക്ക് റെഡ് കാര്‍ഡ്; ബ്രസീലിന് രണ്ട് ഗോള്‍ വിജയം


മത്സരത്തിലുടനീളം സൗദി ബ്രസീലിന് വെല്ലുവിളി സൃഷ്ടിച്ചു.

ജിദ്ദ: സൗദി അറേബ്യക്കെതിരായ സൗഹൃദ മത്സരത്തില്‍ ബ്രസീലിന് വിജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ ബ്രസീല്‍ സൗദിയെ തോല്‍പ്പിച്ചത്. ദുര്‍ബ്ബലരായ സൗദിക്കെതിരെ മുന്‍നിര ടീമിനെയാണ് ബ്രസീല്‍ ഇറക്കിയത്. എന്നിട്ടും ബ്രസീലിനെ രണ്ട് ഗോളില്‍ പിടിച്ചുകെട്ടാന്‍ ദുര്‍ബ്ബലരായ സൗദിക്ക് കഴിഞ്ഞു. മത്സരത്തിലുടനീളം സൗദി ബ്രസീലിന് വെല്ലുവിളി സൃഷ്ടിച്ചു.

കുട്ടിന്യോയും നെയ്മറും ജീസസും ചേര്‍ന്ന ബ്രസീലിന്റെ ആക്രമണ നിരയെ നേരിട്ട സൗദ്യ അറേബ്യ ആദ്യ പകുതിയില്‍ ബ്രസീലിനെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ 43-ാം മിനിറ്റില്‍ ജീസസിലൂടെ ബ്രസീല്‍ മുന്നിലെത്തി. നെയ്മറിന്റെ പാസില്‍ നിന്ന് മനോഹരമായ ഒരു ഫിനിഷിങ്ങിലൂടെയാണ് ജീസസ് ബ്രസീലിനെ മുന്നിലെത്തിച്ചത്.

85-ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ വൈസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് സൗദിക്ക് തിരിച്ചടിയായി. പിന്നീട് പത്ത് പേരുമായി അവര്‍ക്ക് മത്സരം പൂര്‍ത്തിയാക്കേണ്ടി വന്നു. ഇഞ്ചുറി ടൈമില്‍ ബ്രസീല്‍ രണ്ടാം ഗോളും നേടി. ഇത്തവണയും നെയ്മറിന്റെ പാസാണ് ഗോളിലേക്ക് വഴിവെച്ചത്. അലക്‌സ് സാന്‍ട്രോ ആയിരുന്നു ഗോള്‍സ്‌കോറര്‍. ബ്രസീലിന്റെ അടുത്ത മത്സരം ചൊവ്വാഴ്ച്ച അര്‍ജന്റീനക്കെതിരെയാണ്.

Content Highlights: Brazil fail to sparkle in 2-0 win over Saudi Arabia

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram