ബെംഗളൂരു: ഈ വര്‍ഷം ഐ.എസ്.എല്ലില്‍ കളിക്കാനൊരുങ്ങുന്ന ബെംഗളൂരു എഫ്.സി. സൂപ്പര്‍താരം സുനില്‍ ഛേത്രിയെയും വിങ്ങര്‍ ഉദാന്ത സിങ്ങിനെയും നിലനിര്‍ത്തി. മൂന്നുവര്‍ഷത്തേക്കാണ് പുതിയ കരാര്‍. 21 വയസ്സിനുമുകളിലുള്ള രണ്ട് താരങ്ങളെമാത്രമാണ് ടീമിന് നിലനിര്‍ത്താനാവുക.
കഴിഞ്ഞ നാല് ഐ ലീഗ് സീസണുകളിലായി ബെംഗളൂരു ജേഴ്സിയിലുള്ള 32-കാരനായ ഛേത്രി എല്ലാ സീസണിലും ടീമിന്റെ ടോപ്സ്‌കോററായിരുന്നു. 2014-15 സീസണിലാണ് ഉദാന്ത സിങ്(21) ബെംഗളൂരുവിലെത്തിയത്. കഴിഞ്ഞസീസണ്‍ മുതല്‍ ടീമിന്റെ ആദ്യ ഇലവനില്‍ സ്ഥിരാംഗമാണ്.
കഴിഞ്ഞ വര്‍ഷം ഫെഡറേഷന്‍ കപ്പില്‍ ബെംഗളൂരു എഫ്.സി കിരീടമുയര്‍ത്തുന്നതില്‍ ഉദാന്ത സിങ്ങ് നിര്‍ണായക പങ്കാണ് വഹിച്ചത്. ബെംഗളൂരു എഫ്.സിയുടെ പ്ലെയേഴ്‌സ് പ്ലെയര്‍ പുരസ്‌കാരവും ഫാന്‍സ് പ്ലെയേഴ്‌സ് പുരസ്‌കാരവും ഉദാന്ത നേടിയിരുന്നു.