മാഡ്രിഡ്: ഫുട്‌ബോളിലെ പുതുനാമ്പുകളെ വളര്‍ത്തുന്നതില്‍ സ്പാനിഷ് കരുത്തരായ ബാഴ്‌സലോണ ക്ലബ്ബിന്റെ പങ്ക് ചെറുതല്ല. സൂപ്പര്‍ താരം ലയണല്‍ മെസ്സി, ജെറാര്‍ഡ് പിക്വെ, സെസ് ഫാബ്രിഗാസ്, തിയാഗോ മോട്ട..ഇങ്ങനെ ഈ പട്ടിക നീണ്ടുപോകുന്നതാണ്.
ഇങ്ങനെ ബാഴ്‌സയിലെ പുതുവസന്തമാണ് ഇരുപതുകാരന്‍ അലെക്‌സ് കൊളാഡൊ. ഞായറാഴ്ച്ച അത്‌ലറ്റിക്കോ ലാവന്റേയ്‌ക്കെതിരേ ബാഴ്‌സലോണ ബി ടീമിനായി കളത്തിലിറങ്ങിയ കൊളാഡൊ ഒരു മനോഹര ഗോള്‍ നേടി. 90-ാം മിനിറ്റില്‍ ഒരു ഒന്നൊന്നര സോളോ ഗോള്‍. അതും ലയണല്‍ മെസ്സിയെ ഓര്‍മിപ്പിക്കുംവിധം ഒരു ഇടങ്കാലന്‍ സോളോ ഗോള്‍. വലതു വിങ്ങില്‍ നിന്ന് മൂന്ന് പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ് പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു കൊളാഡൊ.
ഈ ഗോള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്. അതിനിടയില്‍ മെസ്സിയുടെ പിന്‍ഗാമിയാണ് അലെക്‌സ് കൊളാഡോ എന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.
Content Highlights: Barcelona Wonderkid Alex Collado Scores Stunning Solo Goal Lionel Messi Proud