മാഡ്രിഡ്: വിയ്യാറലിനെതിരെ വിജയം കണ്ട് ബാഴ്‌സലോണ. സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബാഴ്‌സയുടെ വിജയം. ജെറാര്‍ഡ് പിക്വെയും കാര്‍ലെസ് അലേനയുമാണ് വിജയഗോള്‍ നേടിയത്.
36-ാം മിനിറ്റില്‍ പിക്വെ ബാഴ്‌സയെ മുന്നിലെത്തിച്ചു. കളി തീരാന്‍ മൂന്ന് മിനിറ്റ് ശേഷിക്കെ ആയിരുന്നു കാര്‍ലെസ് അലേനയുടെ ഗോള്‍. ലണയല്‍ മെസ്സിയുടെ പാസില്‍ ബാഴ്‌സ അക്കാദമി താരം ലക്ഷ്യം കാണുകയായിരുന്നു. ലാ ലിഗയില്‍ അലേനയുടെ ആദ്യ ഗോളാണിത്.
വിജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റുമായി ബാഴ്‌സലോണ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 27 പോയിന്റുള്ള സെവിയ്യ രണ്ടാമതാണ്. 25 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡാണ് മൂന്നാമത്.
Content Highlights: Barcelona win vs Villarreal La Liga 2018
Share this Article
Related Topics