മഡ്രിഡ്: ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം രണ്ടുഗോള്‍ തിരിച്ചടിച്ച് ബാഴ്സലോണ സ്പാനിഷ് ലാലിഗ ഫുട്ബോളില്‍ ജയം നേടി. ലെഗാനെസിനെയാണ് തോല്‍പ്പിച്ചത്. ലൂയി സുവാരസ്, പകരക്കാരന്‍ അര്‍ട്ടൂറോ വിദാല്‍ എന്നിവരാണ് ബാഴ്സയുടെ ഗോളുകള്‍ നേടിയത്. യൂസഫ് എന്‍ നെസ്റി ലെഗാനെസിനായി ലക്ഷ്യം കണ്ടു.
ലാ ലിഗയിലെ ഏറ്റവും താഴെയുള്ള ലെഗാനെസിനെതിരേ ബാഴ്‌സലോണയ്ക്ക് പ്രതീക്ഷിക്കുന്ന തുടക്കമല്ല ലഭിച്ചത്. 12-ാം മിനിറ്റില്‍ യൂസഫ് എല്‍ നെസ്‌റിയുടെ ഗോളില്‍ ലെഗാനസ് ലീഡെടുത്തു.
എന്നാല്‍ രണ്ടാം പകുതിയില്‍ ബാഴ്‌സ തിരിച്ചുവന്നു. മെസ്സിയുടെ ഫ്രീ കിക്കില്‍ നിന്ന് 53-ാം മിനിറ്റില്‍ സുവാരസ് സമനില ഗോള്‍ നേടി. പിന്നീട് സൈഡ് ബെഞ്ചില്‍ നിന്ന കളത്തിലറക്കിയ വിദാലും റാകിട്ടിച്ചും പ്രതീക്ഷ തെറ്റിച്ചില്ല. 79-ാം മിനിറ്റില്‍ വിദാല്‍ വിജയഗോള്‍ നേടി. 13 കളിയില്‍നിന്ന് 28 പോയന്റുമായി ബാഴ്സ ലീഗില്‍ ഒന്നാം സ്ഥാനത്താണ്.
Content Highlights: Barcelona vs Leganes La Liga Football