കോബെ(ജപ്പാന്‍): ആന്ദ്രെ ഇനിയസ്റ്റയുടെ ക്ലബ്ബായ വിസെല്‍ കോബെയ്‌ക്കെതിരെ പ്രീ സീസണ്‍ മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് വിജയം. ജാപ്പനീസ് ക്ലബ്ബിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബാഴ്‌സ പരാജയപ്പെടുത്തിയത്. ലയണല്‍ മെസ്സിയില്ലാതെ കളിച്ച ബാഴ്‌സയ്ക്കായി കാള്‍സ് പെരെസ് ഇരട്ട ഗോള്‍ നേടി.
മുന്‍ ക്ലബ്ബിനെതിരായ മത്സരത്തില്‍ ഇനിയസ്റ്റ തുടക്കം മുതല്‍ തന്നെ കളത്തിലിറങ്ങി. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 59-ാം മിനിറ്റിലാണ് ബാഴ്‌സ ലീഡെടുത്തത്. പിന്നീട് നിശ്ചിത സമയത്തിന് നാല് മിനിറ്റ് ശേഷിക്കെ പെരെസ് രണ്ടാം ഗോളും നേടി. ഇനിയസ്റ്റയെ കൂടാതെ ബാഴ്‌സയുടെ മുന്‍താരങ്ങളായ ഡേവിഡ് വിയ്യയും സെര്‍ജി സാംപെറും വിസെല്‍ കോബെയ്ക്കായി കളിക്കാനിറങ്ങി.
ജപ്പാനിലെ പര്യടനത്തിന് ശേഷം പരിശീലനത്തിനായി ബാഴ്‌സ കാറ്റലോണിയയിലേക്ക് പറക്കും. അതിനു ശേഷം ജോന്‍ ഗാംപെര്‍ ട്രോഫിക്കായി ആഴ്‌സണലിനെതിരെ കളിക്കും. ഓഗസ്റ്റ് നാലിനാണ് ഈ മത്സരം.
Content Highlights: Barcelona vs Andre Iniesta Team Vissel Kobe