ആരാധകർ ചുവപ്പു കാർഡ് കാട്ടിയ നെയ്മര്‍ തിരിച്ചുപോവുകയാണോ? ബാഴ്‌സ അധികൃതര്‍ പാരിസില്‍


1 min read
Read later
Print
Share

ബാഴ്‌സയുടെ ഒരു പ്രതിനിധിസംഘം നെയ്മറുടെ കാര്യം സംസാരിക്കാനായി പാരിസില്‍ എത്തിയിട്ടുണ്ട്.

പാരിസ്: നെയ്മര്‍ പി.എസ്.ജി വിട്ട് ബാഴ്‌സലോണയിലേയ്ക്ക് മടങ്ങുകയാണോ? സ്‌പെയിനില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കാമെങ്കില്‍ ഇത് വാസ്തവമാണ്. നെയ്മറെ കൈമാറുന്നത് സംബന്ധിച്ച് ബാഴ്‌സയും പി.എസ്.ജിയും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ചൂടുപിടിച്ചു തുടങ്ങി.

കാറ്റലോണിയന്‍ റേഡിയോ ചാനലുകളും ഏതാനും വെബ്‌സൈറ്റുകളുമാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇവരെ വിശ്വസിക്കാമെങ്കില്‍ ബാഴ്‌സയുടെ ഒരു പ്രതിനിധിസംഘം നെയ്മറുടെ കാര്യം സംസാരിക്കാനായി പാരിസില്‍ എത്തിയിട്ടുണ്ട്. സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ എറിക് അബിദാല്‍, ബോര്‍ഡ് അംഗങ്ങളായ ഹാവിയര്‍ ബോര്‍ഡാസ്, ആന്ദ്രെ കറി എന്നിവര്‍ അടങ്ങുന്ന ഒരു സംഘമാണ് ചര്‍ച്ചകള്‍ നടത്തുന്നത്.

100 ദശലക്ഷം യൂറോയ്ക്ക് പുറമെ ബ്രസീലിയന്‍ താരം ഫിലിപ്പെ കുടിന്യോയെ കൂടി കൈമാറാം എന്നാണ് നെയ്മര്‍ക്കുവേണ്ടിയുള്ള ബാഴ്‌സയുടെ ഓഫര്‍ എന്നറിയുന്നു. അതേസമയം കുടിന്യോയ്ക്ക് പുറമെ പോര്‍ച്ചുഗീസ് റൈറ്റ് ബാക്ക് നെല്‍സണ്‍ സെമെഡോയെ കൂടി വേണം എന്ന നിലപാടിലാണ് പി.എസ്.ജി. എന്നും കേള്‍ക്കുന്നുണ്ട്. അതേസമയം നെയ്മറെ റയലിന് കൈമാറാനാണ് പി.എസ്.ജിക്ക് താത്പര്യമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനിടയിലാണ് ബാഴ്‌സയുടെ പ്രതിനിധികള്‍ ചര്‍ച്ചകള്‍ക്കായി പാരിസിലെത്തിയത്.

2017ലാണ് നെയ്മര്‍ ബാഴ്‌സ വിട്ട് പി.എസ്.ജിയിലെത്തിയത്. 37 കളികളില്‍ നിന്ന് 34 ഗോളുകള്‍ നേടിയ നെയ്മര്‍ പക്ഷേ, കുറച്ചു കാലമായി അത്ര നല്ല ഫോമിലല്ല. പരിക്കായിരുന്നു പ്രധാന കാരണം. പല മത്സരങ്ങളിലും വിട്ടുനില്‍ക്കുക കൂടി ചെയ്തതോടെ ആരാധകരുടെ രോഷത്തിനും പാത്രമാകേണ്ടിവന്നു. തെറിവിളികളോടെയാണ് ആരാധീര്‍ പലപ്പോഴും നെയ്മറെ വരവേറ്റത്. ക്ലബില്‍ നിന്ന് പുറത്തുപോകൂ എന്നും അവര്‍ പരസ്യമായി ആവശ്യപ്പെട്ടുതുടങ്ങിയിരുന്നു.

Content Highlights: Barcelona send delegation to Paris for Coutinho bid for Neymar

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram