മാഡ്രിഡ്: എല്‍ ക്ലാസികോയില്‍ ചുവപ്പ് കാര്‍ഡ് കണ്ട ബാഴ്‌സലോണ ഡിഫന്‍ഡര്‍ സെര്‍ജി റോബര്‍ട്ടോയ്ക്ക് നാല് മത്സരങ്ങളില്‍ നിന്ന് വിലക്ക്. ഇതോടെ ലാ ലിഗ ഈ സീസണില്‍ ബാഴ്‌സലോണയുടെ അവശേഷിക്കുന്ന മത്സരങ്ങളും അടുത്ത സീസണിലെ ആദ്യ മത്സരവും സെര്‍ജിയ്ക്ക് നഷ്ടമാകും. ക്യാമ്പ് നൗവില്‍ നടന്ന മത്സരത്തില്‍ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും 2-2ന് സമനിലയില്‍ പിരിഞ്ഞിരുന്നു.
എതിര്‍ താരത്തെ കൈയേറ്റം ചെയ്തു എന്നതാണ് സെര്‍ജിക്കെിരെ നടപടിയെടുക്കാന്‍ കാരണമെന്ന് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. മത്സരത്തിലെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് ബാഴ്‌സ താരത്തിന് ചുവപ്പ് കാര്‍ഡ് കിട്ടിയത്. റയലിന്റെ പ്രതിരോധ താരം മാഴ്‌സെലോയുടെ മുഖത്ത് സെര്‍ജി പ്രഹരമേല്‍പ്പിക്കുകയായിരുന്നു. ഇതോടെ വിയ്യാറയലിനെതിരായ ലാ ലിഗ മത്സരത്തില്‍ സെര്‍ജി റോബോര്‍ട്ടോ കളിച്ചിരുന്നില്ല. ഇനി ലെവന്റെയ്‌ക്കെതിരെയും റയല്‍ സൊസൈദാദിനെതിരെയും നടക്കുന്ന മത്സരങ്ങള്‍ സെര്‍ജിക്ക് നഷ്ടപ്പെടും. ലാ ലിഗയില്‍ പരാജയമറിയാതെ മുന്നേറുന്ന ബാഴ്‌സ നേരത്തെ തന്നെ ലാ ലിഗ കിരീടം നേടിയിരുന്നു.
എന്നാല്‍ ചുവപ്പ് കാര്‍ഡിന്റെ പേരില്‍ നാല് മത്സരങ്ങളില്‍ വിലക്ക് ലഭിക്കുന്നത് നീതീകരിക്കാനാകാത്തത് ആണെന്നാണ് ബാഴ്‌സ ആരാധകര്‍ പറയുന്നത്. ഇത് എല്ലാവരേയും അദ്ഭുതപ്പെടുത്തിയെന്നും വിചിത്രമായ തീരുമാനമാണെന്നും ബാഴ്‌സയുടെ റൈറ്റ് ബാക്ക് സെമെഡൊ വ്യക്തമാക്കി. സെര്‍ജി റോബര്‍ട്ടോയ്ക്ക് പകരം സെമെഡോയാണ് ബാഴ്‌സയുടെ പ്രതിരോധം നിയന്ത്രിക്കുക.
Content Highlights: Barcelona Player Sergi Roberto handed four game ban for striking Real Madrid's Marcelo