മാഡ്രിഡ്: ലയണല്‍ മെസ്സി യുഗത്തിനുശേഷം ബാഴ്സലോണയെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാം എന്നതിനെക്കുറിച്ച് ആലോചിച്ചുതുടങ്ങിയെന്ന് ബാഴ്സലോണ പ്രസിഡന്റ് ജോസപ് മരിയ ബര്‍ത്തേമു.
''മെസ്സി വിരമിച്ചതിനുശേഷവും ടീമിനെ മുന്നോട്ടുകൊണ്ടുപോകണം. അതേക്കുറിച്ച് ആലോചിച്ചു തുടങ്ങി. അതുകൊണ്ടാണ് പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നത്. എന്നാല്‍, മെസ്സി ബാഴ്‌സയ്‌ക്കൊപ്പം കുറെക്കാലംകൂടി ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു'' -ബര്‍ത്തേമു പറഞ്ഞു.
സമീപകാലത്ത് ബാഴ്സലോണ ട്രാന്‍സ്ഫര്‍ വിപണിയില്‍ പിടിമുറുക്കിയിരുന്നു. ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ അത്ലറ്റിക്കോ മഡ്രിഡില്‍നിന്ന് ഫ്രഞ്ച് താരം അന്റോയിന്‍ ഗ്രീസ്മാനെ ടീമിലെത്തിച്ചു.
Content Highlights: Barcelona Planning for Life After Lionel Messi says Josep Maria Bartomeu