ബാഴ്‌സയില്‍നിന്ന് ലോണ്‍ അടിസ്ഥാനത്തില്‍ ജര്‍മനിയില്‍; പുറത്തെടുത്തത് മെസ്സിയെ മറികടക്കുന്ന പ്രകടനം


1 min read
Read later
Print
Share

ഇതുവരെ 575 മിനിറ്റ് കളിച്ച ലയണല്‍ മെസി അഞ്ച് ഗോളുകള്‍ മാത്രമാണ് നേടിയതെന്ന കാര്യം ഓര്‍ക്കുമ്പോഴാണ് അല്‍ക്കാസറിന്റെ കളിമികവ് മനസിലാകുക.

മ്യൂണിക്ക്: സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയില്‍ നിന്ന് ഈ സീസണില്‍ ലോണ്‍ അടിസ്ഥാനത്തില്‍ ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിലെത്തിയ താരമാണ് പാക്കോ അല്‍ക്കാസര്‍. ബാഴ്‌സയില്‍ പകരക്കാരനായി കളിച്ച് മടുത്താണ് അല്‍കാസറിന്റെ ജര്‍മനിയിലേക്കുള്ള വരവ്.

അവിടെയും റോള്‍ പകരക്കാരന്റേതു തന്നെ. എന്നാല്‍ ബാഴ്‌സയെ പോലും ഞെട്ടിക്കുന്ന പ്രകടനമാണ് അല്‍ക്കാസര്‍ ഡോര്‍ട്ട്മുണ്ടിനു വേണ്ടി കാഴ്ചവെക്കുന്നത്. ബുണ്ടസ് ലിഗയില്‍ മൂന്നു മത്സരങ്ങളില്‍ മാത്രമാണ് അല്‍ക്കാസര്‍ ഇതുവരെ കളിച്ചിട്ടുള്ളത്.

മൂന്നു മത്സരങ്ങളിലും പകരക്കാരനായി കളത്തിലിറങ്ങി, ആകെ കളിച്ചത് വെറും 81 മിനിറ്റ് മാത്രമാണ്. കളിച്ച അത്രയും കുറച്ച് സമയത്തിനുള്ളില്‍ ഒരു ഹാട്രിക്ക് അടക്കം ആറു ഗോളുകളാണ് അല്‍ക്കാസര്‍ അടിച്ചു കൂട്ടിയത്. കഴിഞ്ഞ ദിവസം ഒഗ്‌സ്ബര്‍ഗിനെതിരേ തോല്‍വി മുന്നില്‍ കണ്ടിടത്തു നിന്ന് ഡോര്‍ട്ട്മുണ്ടിനെ വിജയിപ്പിച്ചത് അല്‍ക്കാസറിന്റെ ഹാട്രിക്ക് മികവായിരുന്നു.

ഒഗ്‌സ്ബര്‍ഗിനെതിരേ പിന്നില്‍ നിന്ന ശേഷമാണ് ഡോര്‍ട്ട്മുണ്ട് വിജയം സ്വന്തമാക്കിയത്. 59-ാം മിനിറ്റിലാണ് അല്‍ക്കാസര്‍ കളത്തിലിറങ്ങുന്നത്. മൂന്ന് മിനിറ്റിനുള്ളില്‍ തന്നെ ആദ്യ ഗോള്‍ നേടി. ഒടുവില്‍ സ്‌കോര്‍ സമനിലയിലായിരിക്കെ ബോക്സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീ കിക്ക് ഗോളിയെ മറികടന്ന് ലക്ഷ്യത്തിലെത്തിച്ചു.

ഇതുവരെ 575 മിനിറ്റ് കളിച്ച ലയണല്‍ മെസി അഞ്ച് ഗോളുകള്‍ മാത്രമാണ് നേടിയതെന്ന കാര്യം ഓര്‍ക്കുമ്പോഴാണ് അല്‍ക്കാസറിന്റെ കളിമികവ് മനസിലാകുക. ഇതുവരെ ആറു ഷോട്ടുകള്‍ മാത്രമാണ് അല്‍ക്കാസര്‍ ഗോളിലേക്ക് തൊടുത്തിട്ടുള്ളത്. അവയെല്ലാം ലക്ഷ്യംകാണുകയും ചെയ്തു. അല്‍ക്കാസറിന്റെ മികവില്‍ ഡോര്‍ട്ട്മുണ്ട് ഈ സീസണില്‍ ഇതുവരെ ഒന്‍പത് ഗോളുകള്‍ നേടിയിട്ടുണ്ട്. ലീഗില്‍ നേടിയ ഗോളുകളുടെ കാര്യത്തില്‍ ഡോര്‍ട്ട്മുണ്ടാണ് മുന്നില്‍.

Content Highlights: barcelona loanee paco alcacer has scored six times in 81 minutes at dortmund

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram