എല്‍ ക്ലാസിക്കോയില്‍ വീണ്ടും ബാഴ്‌സ


1 min read
Read later
Print
Share

26 മത്സരങ്ങളില്‍ നിന്ന് 60 പോയിന്റാണ് ബാഴ്‌സയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോയ്ക്ക് 25 കളികളില്‍ നിന്ന് 50 പോയിന്റാണുള്ളത്.

മാഡ്രിഡ്: നാല് ദിവസത്തിനിടെ രണ്ടാമതും എല്‍ ക്ലാസിക്കോയില്‍ വിജയക്കൊടി പാറിച്ച് ബാഴ്‌സലോണ. റയല്‍ മാഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന ബാഴ്‌സ ലാ ലീഗയില്‍ പത്ത് പോയിന്റ് ലീഡോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

26 മത്സരങ്ങളില്‍ നിന്ന് 60 പോയിന്റാണ് ബാഴ്‌സയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോയ്ക്ക് 25 കളികളില്‍ നിന്ന് 50 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള റയലിന് 48 പോയിന്റാണുള്ളത്.

ഇരുപത്തിയാറാം മിനിറ്റില്‍ ക്രൊയേഷ്യന്‍ സ്‌ട്രൈക്കര്‍ ഇവാന്‍ റാക്കിറ്റിച്ചാണ് ബാഴ്‌സയുടെ വിജയഗോള്‍ വലയിലാക്കിയത്. സെര്‍ജി റോബര്‍ട്ടോയുടെ പാസില്‍ നിന്നായിരുന്നു സര്‍ജിയോ റാമോസിനെയും ഗോളി കോര്‍ട്ടോയിസിനെ മറികടന്നുള്ള റാക്കിറ്റിച്ചിന്റെ ഗോള്‍.

ബുധനാഴ്ച കോപ്പ ഡെല്‍ റേയിലും ബാഴ്‌സ റയലിനെ തറപറ്റിച്ചിരുന്നു. രണ്ടാംപാദ സെമിയില്‍ മടക്കമില്ലാത്ത മൂന്ന് ഗോളിനായിരുന്നു അന്ന് ബാഴ്‌സയുടെ ജയം.

കളിയില്‍ ഉടനീളം ബാഴസയ്ക്കു തന്നെയായിരുന്നു മുന്‍തൂക്കം. മെസ്സിയെയും സുവാരസിനെയും ഗോളില്‍ നിന്ന് മറച്ചുപിടിക്കാന്‍ കോര്‍ട്ടോയിസിന് ശരിക്കും വിയര്‍പ്പൊഴുക്കേണ്ടിവന്നു.

കഴിഞ്ഞ ആറു മത്സരങ്ങളിലെ ബാഴ്‌സയുടെ ആറാം ജയമാണിത്.

ലീഗിലെ മറ്റു മത്സരങ്ങളില്‍ വിയ്യറയലിനെ ഒന്നിനെതിരേ രണ്ട് ഗോളിന് മറികടന്ന ആല്‍വേസ് നാല്‍പത് പോയിന്റുമായി നാലാം സ്ഥാനത്തേയ്ക്ക് കയറി. ഹ്യസ്‌ക്കയോട് ഒന്നിനെതിരേ രണ്ട് ഗോളിന്റെ അട്ടിമറി തോല്‍വി ഏറ്റുവാങ്ങിയ സെവിയ്യ ആറാം സഥാനത്തേയ്ക്ക് വീണു. എസ്പാന്യോള്‍ റയല്‍ വല്ലഡോലിഡിനെ ഒന്നിനെതിരേ മൂന്ന് ഗോളിന് തോല്‍പിച്ചു.

Content Highlights: Barcelona La Liga El Clasico Real Madrid Rakitic Messi

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram