ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ ലിവര്‍പൂളിനോടേറ്റ തിരിച്ചടിക്ക് പിന്നാലെ ബാഴ്‌സലോണ പുതിയ പരിശീലകനെ തേടുന്നതായി റിപ്പോര്‍ട്ടുകള്‍. ഏണസ്റ്റോ വാല്‍വെര്‍ദെ രാജി വെയ്ക്കുമെന്നാണ് ബാഴ്‌സ അധികൃതര്‍ കരുതുന്നതെന്നും ഡ്രസ്സിങ് റൂമില്‍ വാല്‍വെര്‍ദെയ്ക്ക് സ്വീകാര്യത നഷ്ടപ്പെട്ടെന്നും സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാഴ്‌സയുമായുള്ള വാല്‍വെര്‍ദെയുടെ കരാര്‍ അവസാനിക്കാന്‍ ഒരു വര്‍ഷം കൂടിയുണ്ട്.
അയാക്‌സിനെ ചാമ്പ്യന്‍സ് ലീഗിന്റെ സെമി ഫൈനല്‍ വരെയെത്തിച്ച പരിശീലകന്‍ എറിക് ടെന്‍ഹാഗ്, പി.എസ്.ജിയുടെ പരിശീലകന്‍ ലോറന്റ് ബ്ലാങ്ക്, റയല്‍ ബെറ്റിസ് പരിശീലകന്‍ ക്വിക് സെറ്റീന്‍ എന്നിവരേയാണ് ബാഴ്‌സ പരിശീലകന്റെ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
2017 മെയിലാണ് വാല്‍വെര്‍ദെ ബാഴ്‌സയുടെ പരിശീലകനാകുന്നത്. ലൂയിസ് എന്റിക്വിന്റെ പിന്‍ഗാമിയായിട്ടായിരുന്നു ഇത്. രണ്ട് സീസണില്‍ ബാഴ്‌സക്ക് ലാ ലിഗ കിരീടം നേടിക്കൊടുത്തെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ വാല്‍വെര്‍ദെ പരാജയമായി. ഇതോടെ വാല്‍വെര്‍ദെ ആരാധകരുടെ നീരസം സമ്പാദിച്ചു. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗില്‍ റോമയോടാണ് തോറ്റു പറത്തായതെങ്കില്‍ ഇത്തവണ ലിവര്‍പൂളിനോടായിരുന്നു പരാജയം.
Content Highlights: Barcelona coach Ernesto Valverde on brink of sack as Liverpool debacle