ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് തോല്‍വിയും ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് സമനിലയും. എതിരില്ലാത്ത ഒരു ഗോളിന് ചെല്‍സിയെ ബൗണ്‍മൗത്ത് തോല്‍പ്പിച്ചു. 84-ാം മിനിറ്റില്‍ ഡാന്‍ ഗോസ്‌ലിങ്ങാണ് ഗോള്‍ നേടിയത്.
മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ 2-0ത്തിന് വാറ്റ്‌ഫോഡിനെ പരാജയപ്പെടുത്തി. മുഹമ്മദ് സലായുടെ ഇരട്ടഗോളുകളാണ് ലിവര്‍പൂളിന് വിജയമൊരുക്കിയത്. ഇതോടെ ഇപിഎല്ലില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിന് 10 പോയിന്റ് ലീഡ് ആയി.
അതേസമയം ലാ ലിഗയില്‍ ബാഴ്‌സക്ക് ഞെട്ടിക്കുന്ന സമനില. റയല്‍ സൊസൈദാദാണ് ബാഴ്‌സയെ സമനിലയില്‍ കുരുക്കിയത്. ഇരുടീമുകളും രണ്ടുവീതം ഗോളുകള്‍ നേടി. 12-ാം മിനിറ്റില്‍ മൈക്കല്‍ ഒയാര്‍സബാല്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സൊസൈദാദിന് ലീഡ് നല്‍കി. 38-ാം മിനിറ്റില്‍ ഗ്രീസ്മാനിലൂടെ ബാഴ്‌സ ഒപ്പമെത്തി. പിന്നീട് 49-ാം മിനിറ്റില്‍ ലൂയി സുവാരസ് ബാഴ്‌സക്ക് ലീഡ് സമ്മാനിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ സൊസൈദാദ് തിരിച്ചടിച്ചു. അലക്‌സാണ്ടര്‍ ഇസാക്കിലൂടെ അവര്‍ സമനില ഗോള്‍ കണ്ടെത്തി.
Content Highlights: Barcelona Chelsea EPL La Liga Football