ബാഴ്സലോണ: ചാമ്പ്യന്‍സ് ലീഗ് സെമി രണ്ടാം പാദത്തില്‍ ലിവര്‍പൂളിനോട് പരാജയപ്പെട്ട് പുറത്തായ ശേഷം ആദ്യ മത്സരത്തിന് ഇറങ്ങിയ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയ്ക്ക് ജയം. ഗെറ്റാഫെയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബാഴ്‌സ മറികടന്നത്.
39-ാം മിനിറ്റില്‍ ആര്‍തുറോ വിദാലാണ് ബാഴ്‌സയുടെ ആദ്യ ഗോള്‍ നേടിയത്. രണ്ടാമത്തേത് 89-ാം മിനിറ്റില്‍ ഗെറ്റാഫെ താരം മൗറോ അറംബാരി വഴങ്ങിയ സെല്‍ഫ് ഗോളായിരുന്നു. ലീഗിലെ 37 മത്സരങ്ങളില്‍ നിന്ന് ബാഴ്‌സയുടെ 26-ാം വിജയമായിരുന്നു ഇത്.
എന്നാല്‍ തോല്‍വിയോടെ ഗെറ്റാഫെയുടെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ മങ്ങി. ഗെറ്റാഫെ തോറ്റതോടെ വലന്‍സിയ ലീഗില്‍ നാലാം സ്ഥാനത്തെത്തി. ഇരു ടീമിനും 58 പോയന്റ് വീതമാണ് ഉള്ളതെങ്കിലും ഗോള്‍ ശരാശരിയില്‍ വലന്‍സിയ മുന്നിലെത്തി.
അതേസമയം വിജയം നേടിയെങ്കിലും കോപ്പ ഡെല്‍ റേ ഫൈനല്‍ മുന്നില്‍ നില്‍ക്കെ ഫിലിപ്പെ കുടീഞ്ഞ്യോയ്ക്ക് പരിക്കേറ്റത് ബാഴ്‌സയ്ക്ക് തിരിച്ചടിയായി.
Content Highlights: arturo vidal lead barcelona past getafe in la liga