ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ആര്‍സനലിനു ഇന്ന് ജീവന്‍ മരണ പോരാട്ടം.ഗണ്ണേഴ്‌സ് ഒളിമ്പിയാകോസുമായിട്ടാണ് മത്സരം. നോക്കൗട്ട് റൗണ്ടില്‍ കടക്കാന്‍ ആര്‍സനലിനു ഒരു ഗോളിന്റെ ലീഡില്‍ ഒളിമ്പിയാക്കോസിനെ തോല്‍പ്പിക്കണം. എന്നാല്‍ 1-0, 2-1 വിജയമോ അവര്‍ക്ക് മതിയാകില്ല 3-2ന്റെ വിജയമോ അതില്‍ കൂടുതലോ അനിവാര്യമാണ്.
ഹോം ഗ്രൗണ്ടില്‍ 3-2നു ഒളിമ്പിയാക്കോസിനോടു ആര്‍സനല്‍ തോറ്റിരുന്നു.എവേ ഗ്രൗണ്ടിലും അത്ര മികച്ച റെക്കോര്‍ഡല്ല ആര്‍സനലിനു ഉളളത്. എഫ് ഗ്രുപ്പില്‍ നിന്നുളള രണ്ടാം സ്ഥാനക്കാര്‍ ആരാണെന്നും ഇന്നത്തെ കളിയില്‍ തീരുമാനമാകും. ബയണ്‍ മ്യൂണിക്ക് നേരത്തെ തന്നെ രണ്ടാം റൗണ്ടില്‍ കടന്നിരുന്നു.
സ്പാനിഷ് വമ്പന്മാരായ ബാര്‍സലോണയെ നേരിടുന്ന ബെയര്‍ ലെവര്‍ക്യൂസിനും ഇന്നത്തെ കളി ജയിച്ചേ മതിയാവു. ഈ രണ്ടു മത്സരങ്ങള്‍ക്കു പുറമെ അഞ്ച് മത്സരങ്ങള്‍ കൂടെയിന്നുണ്ട്. രാത്രി 1.15 മുതല്‍ സ്റ്റാര്‍ സ്‌പോര്‍സില്‍ ചാനലുകളില്‍ തല്‍സമയം.