ആഴ്‌സനല്‍, ചെല്‍സി, ഡയനാമോ നോക്കൗട്ടില്‍


2 min read
Read later
Print
Share

ഗണ്ണേഴ്‌സിനൊപ്പം ബയറണ്‍ മ്യൂണിക്കും ചെല്‍സിയും റോമയും ഡയനാമോ കീവും ബെല്‍ജിയം ടീം ജെന്റും കൂടി ഗ്രൂപ്പ് റൗണ്ടിന്റെ കടമ്പ കടന്നതോടെ ചാമ്പ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടര്‍ ലൈനപ്പായി.

പൈറിയസ്: അവസാന മത്സരത്തിലെ മികവുറ്റ ജയത്തോടെ ആഴ്‌സനല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗണ്ണേഴ്‌സിനൊപ്പം ബയറണ്‍ മ്യൂണിക്കും ചെല്‍സിയും റോമയും ഡയനാമോ കീവും ബെല്‍ജിയം ടീം ജെന്റും കൂടി ഗ്രൂപ്പ് റൗണ്ടിന്റെ കടമ്പ കടന്നതോടെ ചാമ്പ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടര്‍ ലൈനപ്പായി. റയല്‍ മാഡ്രിഡ്, വോള്‍വ്‌സ്ബര്‍ഗ്, അത്‌ലറ്റിക്കോ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, നിലവിലെ ജേതാക്കളായ ബാഴ്‌സലോണ, ബയറണ്‍ മ്യൂണിക്ക്, ചെല്‍സി, സെനിത് എന്നിവര്‍ ഗ്രൂപ്പ് ജേതാക്കളായും പി.എസ്.ജി, പി. എസ്.വി. ഐന്തോവന്‍, ബെനിഫിക്ക, യുവന്റസ്, റോമ, ആഴ്‌സനല്‍, ഡയനോമോ കീവ്, ജെന്റ് എന്നിവര്‍ ഗ്രൂപ്പ് റണ്ണറപ്പുകളുമായാണ് അവസാന പതിനാറില്‍ ഇടം പിടിച്ചത്.

ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തി ഒളിംപ്യാക്കോസിനെതിരെ ഒലിവര്‍ ഗിരൗഡിന്റെ ഹാട്രിക്കിന്റെ ബലത്തില്‍ നേടിയ മിന്നുന്ന ജയമാണ് ആഴ്‌സനലിന് തുണയായത്. മടക്കമില്ലാത്ത മൂന്ന് ഗോളിനായിരുന്ന ജയം. 29, 49, 67 മിനിറ്റുകളിലാണ് ഗിരൗഡ് ലക്ഷ്യംകണ്ടത്. ആഴ്‌സനലിനുവേണ്ടിയുള്ള ഗിരൗഡിന്റെ ആദ്യ ഹാട്രിക്കായിരുന്നു ഇത്. ഒളിംപ്യാക്കോസിനൊപ്പം ഒന്‍പത് പോയിന്റാണുള്ളതെങ്കിലും മികച്ച ഗോള്‍ ശരാശരിയാണ് ആഴ്‌സണലിന് തുണയായത്.

ഗ്രൂപ്പ് ചാമ്പ്യന്മാരായ ബയറണ്‍ അവസാന മത്സരത്തില്‍ ലവെന്‍ഡോവ്‌സ്‌കിയുടെ ഇരട്ട ഗോളിന്റെ ബലത്തില്‍ ഡയനാമേ സെഗ്‌രബിനെയാണ് മടക്കമില്ലാത്ത രണ്ട് ഗോളിന് കെട്ടുകെട്ടിച്ചത്. 61, 64 മിനിറ്റുകളിലായിരുന്നു ലെവന്‍ഡോവക്‌സ്‌ക്കിയുടെ ഗോളുകള്‍.

ഗ്രൂപ്പ് ചാമ്പ്യന്മാരായി നേരത്തെ പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചിരുന്നെങ്കിലും അവസാന മത്സരത്തില്‍ ചാമ്പ്യന്മാരായ ബാഴ്‌സലോണയ്ക്ക് സമനില വഴങ്ങേണ്ടിവന്നു. ബയര്‍ ലെവര്‍ക്യുസനാണ് മെസ്സി ഗോള്‍ കണ്ട മത്സരത്തില്‍ ബാഴ്‌സയെ തളച്ചത് (1-1). ഇരുപതാം മിനിറ്റില്‍ ലയണല്‍ മെസ്സിയുടെ ഗോളില്‍ മുന്നിലെത്തിയ ബാഴ്്‌സയെ മൂന്ന് മിനിറ്റിനുള്ളില്‍ ഞെട്ടിച്ച ഹെര്‍ണാണ്ടസാണ് കരുക്കിയത്.

മെക്കാബി ടെല്‍ അവീവിനെതിരെ നേടിയ ഒറ്റ ഗോള്‍ ജയത്തിന്റെ ബലത്തിലാണ് ഒരൊറ്റ പോയിന്റിന്റെ മേല്‍ക്കൈയോടെ ഡയനാമോ കീവ് ഗ്രൂപ്പ് ജിയില്‍ നിന്ന് റണ്ണറപ്പുകളായി പ്രീക്വാര്‍ട്ടറിലെത്തിയത്. പതിനാറാം മിനിറ്റരല്‍ ഗര്‍മാഷാണ് ഡയനാമോയുടെ ഏക ഗോള്‍ നേടിയത്.

പോര്‍ട്ടോയെ മടക്കമില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത ചെല്‍സിയാണ് ഗ്രൂപ്പ് ജിയിലെ ജേതാക്കള്‍. പന്ത്രണ്ടാം മിനിറ്റില്‍ മാര്‍സാനോയുടെ ഗോളില്‍ മുന്നിലെത്തിയ ചെല്‍സിയുടെ ജയം ഉറപ്പിച്ചത് 52-ാം മിനിറ്റില്‍ ലക്ഷ്യം കണ്ട വില്ല്യനാണ്. ഡയനാമോയേക്കാള്‍ രണ്ട് പോയിന്റെ (13) ലീഡോടെയാണ് ചെല്‍സി അവസാന പതിനാറിലെത്തിയത്.

ഫിബ്രവരി 16, 17 23, 24 തിയ്യതികളില്‍ ഒന്നാം പാദ പ്രീക്വാര്‍ട്ടറും മാര്‍ച്ച് 8,9, 15,16 തിയ്യതികളില്‍ റിട്ടേണ്‍ മത്സരങ്ങളും നടക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram