മത്സരത്തില്‍ ജയിച്ചാല്‍ നേരിട്ട് തന്നെ അര്‍ജന്റീനയ്ക്ക് ഏറെക്കുറെ യോഗ്യത ഉറപ്പിക്കാനാകും. 1970നുശേഷം ഒരു ലോകകപ്പ് പോലും കളിക്കാതിരിന്നിട്ടില്ല നിലവിലെ റണ്ണറപ്പുകളായാ അര്‍ജന്റീന.
നാലാമതുള്ള പെറുവും അഞ്ചാമതുള്ള കൊളംബിയയും തമ്മില്‍ ഏറ്റുമുട്ടുന്നതുകൊണ്ടു തന്നെ ബുധനാഴ്ച ഫലങ്ങള്‍ക്കു ശേഷമേ അന്തിമ പട്ടിക തയ്യാറാകൂ. മേഖലകളില്‍ നിന്ന് നാല് ടീമുകള്‍ക്ക് മാത്രമാണ് നേരിട്ട് യോഗ്യത. അഞ്ചാമതുള്ള ടീം പ്ലേ ഓഫിലൂടെ യോഗ്യത നേടും.
അധികസമയത്ത് മുഹമ്മദ് സലാ നേടിയ പെനാല്‍ട്ടി ഗോളില്‍ കോംഗോയെ (2-1) മറികടന്നാണ് ഈജിപ്ത് 28 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടത്. മോണ്ടിനെഗ്രോയെ (4-2) തോല്‍പ്പിച്ചാണ് റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയുടെയും സംഘത്തിന്റെയും മുന്നേറ്റം.
ഈജിപ്തിന്റെ രണ്ടു ഗോളുകളും സലായുടെ (63, 90+) വകയായിരുന്നു. ബൂക മോറ്റെ കോംഗോയുടെ (87) ഏകഗോള്‍ നേടി.
ക്രിസറ്റോഫ് മസിന്‍സ്‌കി (6), കമീല്‍ ഗ്രോസിക്കി (16), റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി (85), ഫിലിപ് സ്റ്റോകോവിച്ച (87) എന്നിവരുടെ വകയായിരുന്നു പോളണ്ടിന്റെ ഗോള്‍. സ്റ്റീഫന്‍ മുഗോസ (78), സാര്‍ക്കോ ടോമസെവിച്ച് (83) എന്നിവര്‍ മോണ്ടിനെഗ്രോക്കായി ഗോള്‍ സ്‌കോര്‍ചെയ്തു.
ഹോണ്‍ഡുറസുമായി സമനിലനേടിയാണ് (1-1) കോസ്റ്ററീക്ക റഷ്യയിലേക്ക് ടിക്കറ്റുറപ്പിച്ചത്.
എഡി ഹെര്‍ണാണ്ടസ് (66) ഹോണ്‍ഡുറസിനായി സ്‌കോര്‍ചെയ്തപ്പോള്‍ കെന്‍ഡല്‍ വാട്‌സണ്‍ (90) കോസ്റ്ററീക്കയ്ക്കായി ഗോള്‍ മടക്കി.
അസര്‍ബെയ്ജാനെ (5-1) കീഴടക്കി ജര്‍മനി യോഗ്യതാ റൗണ്ടിലെ പത്താം മത്സരത്തിലും വിജയം സ്വന്തമാക്കി.
മറ്റു മത്സരങ്ങളില്‍ ഇംഗ്ലണ്ട് (1-0) ലിത്വാനിയയെയും ചെക്ക് റിപബ്ലിക് (5-0) സാന്‍മരീനോയെയും കീഴടക്കി.
ലോകകപ്പിന് ആതിഥേയരായ റഷ്യയടക്കം 15 ടീമുകള്‍ യോഗ്യതനേടി.
മത്സരങ്ങള്‍
ഇക്വഡോര്‍ അര്‍ജന്റീന (ടെന്‍ 3)
പാരഗ്വായ്-വെനസ്വേല
പെറു-കൊളംബിയ
ബ്രസീല്‍-ചിലി (ടെന്‍ 3)
യുറഗ്വായ്-ബൊളീവിയ
(എല്ലാ മത്സരങ്ങളും പുലര്‍ച്ചെ അഞ്ചിന്)