മാഡ്രിഡ്: സൈക്ലിങ്ങിനിടെ കാര്‍ ഇടിച്ച് പരിക്കേറ്റ അര്‍ജന്റീന ഫുട്ബോള്‍ ടീം പരിശീലകന്‍ ലയണല്‍ സ്‌കലോനി ആശുപത്രി വിട്ടു. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
ചൊവ്വാഴ്ച രാവിലെ സൈക്ലിങ് നടത്തുന്നതിനിടെയാണ് സ്‌കലോനിയെ കാര്‍ ഇടിച്ച് തെറിപ്പിക്കുന്നത്. ഉടന്‍ തന്നെ അദ്ദേഹത്തെ മല്ലോര്‍ക്കയിലെ യൂണിവേവ്‌സിറ്റാരിയോ സണ്‍ എസ്പാസസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്പെയിനിലെ ബെലാറിക്ക് ദ്വീപിലൂടെ സൈക്കിളില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്.
അദ്ദേഹത്തിന്റെ പരിക്കുകള്‍ ഗുരുതരമല്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് സ്‌കലോനി അര്‍ജന്റീനയുടെ മുഖ്യ പരിശീലകനാകുന്നത്. 2018 ലോകകപ്പിലെ അര്‍ജന്റീനയുടെ നിരാശാജനകമായ പ്രകടനത്തിനു പിന്നാലെ യോര്‍ഗെ സാംപോളി രാജിവെച്ച ഒഴിവിലാണ് സ്‌കലോനി സ്ഥാനമേറ്റെടുക്കുന്നത്.
Content Highlights: argentina coach scaloni out of hospital after bicycle accident