ഗ്രീസ്മാന്‍ അത്‌ലറ്റിക്കോ മാഡ്രിഡ് വിട്ടു; ഇനി തട്ടകം ബാഴ്‌സലോണ


1 min read
Read later
Print
Share

റയല്‍ സൊസൈദാദില്‍ നിന്ന് 2014-ലാണ് ഗ്രീസ്മാന്‍ അത്‌ലറ്റിക്കോ മാഡ്രിഡിലെത്തിയത്.

മാഡ്രിഡ്: അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സൂപ്പര്‍ സ്റ്റാര്‍ അന്റോണിയോ ഗ്രീസ്മാന്‍ ക്ലബ്ബ് വിടുന്നു. ക്ലബ്ബില്‍ തുടരാന്‍ താത്പര്യമില്ലെന്ന് ഫ്രഞ്ച് സ്ട്രൈക്കറായ ഗ്രീസ്മാന്‍ വ്യക്തമാക്കിയതായി അത്‌ലറ്റിക്കോ മാഡ്രിഡ് ഔദ്യോഗികമായി അറിയിച്ചു. ഏകദേശം 984 കോടി രൂപയ്ക്ക് ബാഴ്‌സലോണ ഗ്രീസ്മാനെ വാങ്ങാന്‍ സമ്മതം അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് അത്‌ലറ്റിക്കോ മാഡ്രിഡുമായി ഗ്രീസ്മാന്‍ അഞ്ചു വര്‍ഷത്തേക്ക് കരാര്‍ നീട്ടിയത്. എന്നാല്‍ ക്ലബ്ബില്‍ തുടരാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കി ഫ്രഞ്ച് താരം പരിശീലകന്‍ ഡീഗോ സിമിയോണിയേയും ചീഫ് എക്‌സിക്യൂട്ടീവ് മിഗ്വെയ്ല്‍ എയ്ഞ്ചലിനേയും സന്ദര്‍ശിക്കുകയായിരുന്നു.

റയല്‍ സൊസൈദാദില്‍ നിന്ന് 2014-ലാണ് ഗ്രീസ്മാന്‍ അത്‌ലറ്റിക്കോ മാഡ്രിഡിലെത്തിയത്. ക്ലബ്ബിന്റെ പ്രധാന സ്‌ട്രൈക്കര്‍മാരിലൊരാളായി വളര്‍ന്ന താരം 2017-18ല്‍ യൂറോപ്പ ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് കിരീടം നേടിക്കൊടുത്തു. മാഴ്‌സെയ്ക്കെതിരായ ഫൈനലില്‍ രണ്ടു ഗോളുകളാണ് ഗ്രീസ്മാന്‍ നേടിയത്.

കഴിഞ്ഞ സീസണില്‍ തന്നെ ഗ്രീസ്മാന്‍ ബാഴ്‌സലോണയിലേയ്ക്ക് പോകാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അത്‌ലറ്റിക്കോ മാഡ്രിഡ് പ്രതിസന്ധിയിലാകുമെന്നതിനാല്‍ ക്ലബ്ബില്‍ തന്നെ തുടരുകയായിരുന്നു. അത്‌ലറ്റിക്കോ മാഡ്രിഡിനായി 255 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഗ്രീസ്മാന്‍ 133 ഗോള്‍ നേടുകയും 43 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.

Content Highlights: Antoine Griezmann set for Barcelona after announcing Atletico departure

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ഫ്രാന്‍സ് ഒന്നാമത്, ഇന്ത്യക്കും നേട്ടം; അര്‍ജന്റീനയും ജര്‍മനിയും പത്തിന് പുറത്ത്

Aug 16, 2018


mathrubhumi

'കലിപ്പടക്കണം, കപ്പടിക്കണം' മരണമാസ്സ് തീം സോങ്ങുമായി ബ്ലാസ്‌റ്റേഴ്‌സ്

Oct 25, 2017


mathrubhumi

1 min

'ക്രിസ്റ്റ്യാനോയുടെ വിടവ്‌ റയലിന് നികത്താനായിട്ടില്ല, സൂര്യനെ വിരലുകൊണ്ട് മറയ്ക്കാനാകില്ല'

Oct 3, 2018