ഐ ലീഗ് ഈ സീസണില്‍ മികച്ച പ്രതിരോധ താരത്തിനുള്ള പുര്‌സകാരം മോഹന്‍ ബഗാന്റെ മലയാളി താരം അനസ് എടത്തൊടികയ്ക്ക്. 18 മത്സരങ്ങളില്‍ 12 ഗോളുകള്‍ മാത്രം വഴങ്ങിയ മോഹന്‍ ബഗാന്റെ പ്രതിരോധത്തില്‍ മികച്ച പ്രകടനമാണ് അനസ് പുറത്തെടുത്തത്. സീസണില്‍ ഏറ്റവും കുറവ് ഗോള്‍വഴങ്ങിയ ടീം ബഗാനാണ്. ഐസ്വാള്‍ എഫ്.സിയുടെ നൈജീരിയന്‍ ഡിഫന്‍ഡര്‍ എസേ കിങ്സ്ലിയെ മറികടന്നാണ് അനസ് പുരസ്‌കാരം നേടിയത്.
എട്ടു ക്ലീന്‍ ഷീറ്റുകള്‍ നേടിയ മോഹന്‍ ബഗാന്‍ ഗോള്‍ കീപ്പര്‍ ദെബിജിത് മജുംദാറാണ് ഐ ലീഗിലെ മികച്ച ഗോള്‍കീപ്പര്‍. ചാമ്പ്യന്‍മാരായ ഐസ്വാള്‍ എഫ് സിയുടെ മിഡ്ഫീല്‍ഡര്‍ ആല്‍ഫ്രഡ് കീമ മികച്ച മധ്യനിര താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഐസ്വാളിന്റെ തന്നെ മഹ്മൂദ് അംനായെ മറികടന്നാണ് ആല്‍ഫ്രഡ് ഈ നേട്ടം കൈവരിച്ചത്. പതിനൊന്നു ഗോളുകളുമായി സീസണിലെ ടോപ്പ് സ്‌കോററായ ഷില്ലോങ് ലജോങ്ങിന്റെ ഡികയാണ് മികച്ച സ്‌ട്രൈക്കര്‍.
സീസണിലെ എമേര്‍ജിംഗ് പ്ലയര്‍ അവാര്‍ഡ് ശിവജിയന്‍സ് താരം ജെറിയും കരസ്ഥമാക്കി. ചാമ്പ്യന്മാരെ നയിച്ച ഖാലിദ് ജമീല്‍ മികച്ച പരിശീലകനായും തിരഞ്ഞെടുക്കപ്പെട്ടു. ഐ ലീഗിലെ ടീമുകളുടെ കോച്ചും ക്യാപ്റ്റന്മാരും വോട്ട് ചെയ്താണ് അവാര്‍ഡുകള്‍ തിരഞ്ഞെടുത്തത്.