യാങ്കൂണ്‍(മ്യാന്‍മര്‍): എഎഫ്‌സി കപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം. മ്യാന്‍മറിന് എതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ ജയിച്ചത്.
സമനിലയിലേക്കെന്ന് തോന്നിച്ച മത്സരത്തിന്റെ 90-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യക്കായി വിജയഗോള്‍ നേടിയത്. ജയത്തോടെ ഗ്രൂപ്പ് എയില്‍ ഇന്ത്യക്ക് മൂന്ന് പോയിന്റായി.
മലയാളി താരം അനസ് എടത്തൊടിക അന്തിമ ഇലവനില്‍ ഇടംപിടിച്ചപ്പോള്‍ സി.കെ. വിനീദിന് ബെഞ്ചിലിരിക്കേണ്ടി വന്നു.
ഗ്രൂപ്പ് എയില്‍ ഇന്ത്യയും മ്യാന്‍മറും കൂടാതെ കിര്‍ഗിസ്ഥാനും മക്കാവുവുമാണുള്ളത്. ഹോം എവേ രീതിയില്‍ എല്ലാ ടീമുകളും പരസ്പരം രണ്ടു മത്സരങ്ങള്‍ വീതം കളിക്കും.