ന്യൂഡല്‍ഹി: എ.എഫ്.സി. എഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടിനും സൗഹൃദമത്സരത്തിനുമുള്ള ഇന്ത്യന്‍ ടീമില്‍ മൂന്ന് മലയാളികള്‍. വിങ്ങര്‍ സി.കെ. വിനീത്, പ്രതിരോധനിരക്കാരന്‍ അനസ് എടത്തൊടിക, ഗോള്‍കീപ്പര്‍ ടി.പി. രഹ്നേഷ് എന്നിവരാണ് 24 അംഗ ടീമില്‍ ഇടം നേടിയത്. ആദ്യമായിട്ടാണ് അനസ് ദേശീയടീമിലെത്തുന്നത്.
മാര്‍ച്ച് 22-ന് കംബോഡിയയ്ക്കെതിരായ സൗഹൃദമത്സരത്തിനും 28-ന് എ.എഫ്.സി. കപ്പിലെ ആദ്യമത്സരത്തില്‍ മ്യാന്മാറിനെ നേരിടാനുമുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. മോഹന്ബഗാന് താരമായ അനസിന് പുറമെ, പ്രതിരോധനിരക്കാരായ നിഷുകുമാര്‍, ജെറി ലാല്‍റിന്‍സുല, മധ്യനിരക്കാരന് മിലന് സിങ് എന്നിവരാണ് മറ്റ് പുതുമുഖങ്ങള്‍. ഇന്ത്യന്‍ സൂപ്പര്ലീഗിലെയും ഐ ലീഗിലെയും മികച്ച പ്രകടനമാണ് അനസിന് തുണയായത്.
ടീം: സുബ്രതോപാല്‍, ഗുര്‍പ്രീത് സിങ് സന്ധു, രഹ്നേഷ്( ഗോള്‍കീപ്പര്‍), പ്രീതം കോട്ടാല്‍, നിഷുകുമാര്‍, സന്ദേശ് ജിംഗാന്, അര്‍ണബ് മണ്ഡല്, അനസ് എടത്തൊടിക, ധന്പാല് ഗണേഷ്, ഫുല്‍ഗാന്‍സോ കാര്‍ഡോസ, നാരായണ്‍ദാസ്, ജെറി ലാല്‍റിന്‍സുല (പ്രതിരോധം),
ജാക്കിചന്ദ് സിങ്, ഉദാന്തസിങ്, യൂജിന്‍സന്‍ ലിങ്ദോ, മിലന്‍സിങ്, മുഹമ്മദ് റഫീഖ്, റോവില്‍സന്‍ ബോര്‍ഗസ്, ഹോളചരണ് നര്‍സറി, സി.കെ. വിനീത്(മധ്യനിര), ജെജെ ലാല്‍പെഖുല, സുനില്‍ ഛേത്രി, ഡാനിയേല്‍ ലാല്ഹിംപ്യൂയ, റോബിന്‍സിങ് (മുന്നേറ്റനിര).