സാക്ഷാല്‍ മെസ്സിയും ഛേത്രിയുടെ പിന്നില്‍; ഇന്ത്യന്‍ ക്യാപ്റ്റനായാല്‍ ഇങ്ങനെ വേണം!


1 min read
Read later
Print
Share

ഛേത്രിയുടെ അക്കൗണ്ടില്‍ ആകെ 67 ഗോളുകളാണുള്ളത്. മെസ്സി ഇതുവരെ നേടിയതാകട്ടെ 65.

അബുദാബി: ഇന്ത്യന്‍ ക്യാപ്റ്റനായാല്‍ ഇങ്ങനെ വേണം. എ.എഫ്.സി ഏഷ്യന്‍ കപ്പില്‍ 55 വര്‍ഷത്തിന് ശേഷം സുനില്‍ ഛേത്രിയെന്ന ക്യാപ്റ്റന്‍ ഇന്ത്യക്ക് വിജയമൊരുക്കിയപ്പോള്‍ അതിനോടൊപ്പം പിന്നിലാക്കിയത് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ കൂടിയാണ്.

നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ദേശീയ ജഴ്‌സിയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡില്‍ ഛേത്രി രണ്ടാമതെത്തി. ഛേത്രിയുടെ അക്കൗണ്ടില്‍ ആകെ 67 ഗോളുകളാണുള്ളത്. മെസ്സി ഇതുവരെ നേടിയതാകട്ടെ 65. ഇനി പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനൊ റൊണാള്‍ഡോ മാത്രമാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ മുന്നിലുള്ളത്.

27-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചതോടെ ഛേത്രി മെസ്സിയെ മറികടന്നു. പിന്നീട് 46-ാം മിനിറ്റില്‍ ആഷിഖില്‍ നിന്ന് ലഭിച്ച പാസ്സില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ 67-ാം ഗോളും പൂര്‍ത്തിയാക്കി.

Content Highlights: AFC Asian Cup 2019 Sunil Chhetri Breaks Lionel Messi’s Record

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram