താരമായി ഛേത്രി; തായ്‌ലന്‍ഡിനെ തരിപ്പണമാക്കി ഇന്ത്യ


2 min read
Read later
Print
Share

ഇന്ത്യയുടെ വിജയം 55 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം

അബുദാബി: എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഒരു വിജയമെന്ന ഇന്ത്യയുടെ 55 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. ഛേത്രി നേടിയ ഇരട്ട ഗോളില്‍ ഇന്ത്യ തായ്‌ലന്‍ഡിനെ 4-1ന് പരാജയപ്പെടുത്തി.

ആ ഇരട്ട ഗോളോടെ സാക്ഷാല്‍ ലയണല്‍ മെസ്സിയേയും ഛേത്രി മറികടന്നു. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ രണ്ടാമത്തെ താരമെന്ന റെക്കോഡ് ഛേത്രിക്ക് സ്വന്തമായി. 65 ഗോളുകളാണ് മെസ്സിയുടെ അക്കൗണ്ടിലുള്ളത്. സുനില്‍ ഛേത്രി ഇതുവരെ നേടിയത് 67 ഗോളുകളാണ്. 85 ഗോളുമായി ഇനി ക്രിസ്റ്റിയാനോ മാത്രം മുന്നില്‍.

1964 ഏഷ്യന്‍ കപ്പിലാണ് ഇതിന് മുമ്പ് ഇന്ത്യ വിജയിച്ചത്. അന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണ കൊറിയയെ 2-0ത്തിനും ഹോങ്‌കോങ്ങിനെ 3-1നും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

Read More: സാക്ഷാല്‍ മെസ്സിയും ഛേത്രിയുടെ പിന്നില്‍; ഇന്ത്യന്‍ ക്യാപ്റ്റനായാല്‍ ഇങ്ങനെ വേണം!

ആദ്യ ഗോള്‍ വന്നത് 27-ാം മിനിറ്റിലാണ്. സുനില്‍ ഛേത്രി നല്‍കിയ ത്രോ ബോളുമായി മുന്നേറിയ ആഷിഖിന്റെ ശ്രമം തടയവെ തായ് പ്രതിരോധപ്പിഴവില്‍ ഹാന്‍ഡ് ബോള്‍ വിളിക്കുകയായിരുന്നു റഫറി. ഇന്ത്യക്ക് അനുകൂലമായ പെനാല്‍റ്റി. സുനില്‍ ഛേത്രിക്ക് തെറ്റിയില്ല. ഇന്ത്യ ഒരു ഗോളിന് മുന്നില്‍.

എന്നാല്‍ 15 മിനിറ്റിന് ശേഷം തായ്‌ലന്‍ഡ് ഒപ്പം പിടിച്ചു. തീരതോണിന്റെ ഫ്രീ കിക്ക് ക്യാപ്റ്റന്‍ ഡാങ്ഡ വലയിലെത്തിച്ചു. 1-1. പിന്നീട് രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഛേത്രി വീണ്ടും അവതരിച്ചു. ഇത്തവണ ഉദാന്ത നല്‍കിയ ക്രോസ് ആഷിഖ് ഛേത്രിക്ക് മറിച്ചുകൊടുത്തു. ടോപ്പ് കോര്‍ണര്‍ ലക്ഷ്യമാക്കിയുള്ള ഛേത്രിയുടെ ഷോട്ട് വലയിലെത്തി. 2-1.

Read More: മെസ്സിയോടുള്ള പ്രണയം കുറച്ചുനേരത്തേക്ക് ആഷിഖ് മറന്നു; സുനില്‍ ഛേത്രിക്ക് വേണ്ടി!

68-ാം മിനിറ്റില്‍ ഇന്ത്യയുടെ മൂന്നാം ഗോള്‍ വന്നു. സുനില്‍ ഛേത്രി ഉദാന്തക്ക് പന്ത് കൈമാറുന്നു, ബോക്സിനുള്ളില്‍ വട്ടം കറങ്ങിയ ഉദാന്ത ഓടിയെത്തിയ അനിരുദ്ധ് ഥാപ്പയ്ക്ക് പാസ് നല്‍കി. ഫ്രീയായി നിന്ന ഥാപ്പ പന്ത് വലയിലെത്തിച്ചു. 3-1.

78-ാം മിനിറ്റില്‍ ആഷിഖിന് പകരക്കാരനായി ക്രീസിലെത്തിയ ജെജെ ലാല്‍പെഖുലയുടേതായിരുന്നു അടുത്ത ഊഴം. കളത്തിലിറങ്ങി നാല് മിനിറ്റിനുള്ളില്‍ ജെജെ ലക്ഷ്യം കണ്ടു. പത്തുമാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ജഴ്‌സിയില്‍ ജെജെയുടെ ഗോള്‍. അതോടെ ഗോള്‍നില 4-1

LIVE UPDATES

Content Higlights: AFC Asia Cup Football India vs Thailand Live Blog

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram