ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ അര്‍ജന്റീന കളിക്കാനിറങ്ങുക പുതിയ ലുക്കില്‍. ഏറെക്കാലമായുള്ള വെള്ളയില്‍ നീല വരകരളുള്ള ജേഴ്‌സിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് അര്‍ജന്റീന കളത്തിലറങ്ങുക. ഒമ്പത് മാസത്തെ ഇടവേളക്കുശേഷം ദേശീയ ടീമില്‍ തിരിച്ചെത്തിയ മെസി പുതിയേ ജേഴ്‌സി ധരിച്ചുകൊണ്ടു നില്‍ക്കുന്ന ചിത്രം കഴിഞ്ഞദിവസം അഡിഡാസ് പുറത്തുവിട്ടിരുന്നു.
വെള്ളയും നീലയും നിറങ്ങള്‍ അലിഞ്ഞുചേരും വിധമാണ് പുതിയ ജേഴ്‌സി തയ്യാറാക്കിയിരിക്കുന്നത്. മുമ്പുണ്ടായിരുന്ന ജേഴ്‌സിയില്‍ മൂന്ന് നീലവരകളാണ് ഉണ്ടായിരുന്നെതെങ്കില്‍ വീതിയേറിയ രണ്ട് നീലവരകള്‍ വെള്ള നിറത്തോട് അലിഞ്ഞുചേരും വിധമാണ് പുതിയ ജേഴ്‌സി.
ഈ ആഴ്ച അവസാനം വെനസ്വേലയ്‌ക്കെതിരെ നടക്കുന്ന സൗഹൃദ മത്സരത്തില്‍ ഈ ജേഴ്‌സി ആകും അര്‍ജന്റീന ധരിക്കുക. മെക്‌സിക്കോ, കൊളംബിയ ടീമുകളുടെ ജേഴ്‌സിയിലും അഡിഡാസ് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
Content Highlights: Adidas Football Unveil New Copa America Shirts for Argentina